0%

Chapter Title : ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

ആക്കിയപ്പോ സമാധാനം ആയില്ലേ....അതും ഈ ക്രിസ്മസ് സെലിബ്രേറ്റ് ചെയ്യേണ്ട സമയത്ത്....എന്നിട്ട് ഇപ്പൊ രാത്രി ആയാൽ വൻ കുറ്റബോധം ആണ് രാഹുൽ....!!"

അലീന തോമസ് സർ നോട്‌ ചൂടായി..

"കുറ്റബോധം തോന്നിയത് കൊണ്ടല്ലേ അലീനെ.... രാഹുലിനെ ഇവിടെ നിർത്താൻ ക്ഷണിച്ചത്...ഇവിടെ വച് ആഘോഷിക്കാമല്ലോ ക്രിസ്മസും ന്യൂഇയർ ഒക്കെ....."

-തോമസ് സർ വിട്ടുകൊടുക്കാത്ത പോലെ...

അവർ രണ്ടുപേരും സംസാരിച്ചിരിക്കുമ്പോൾ എന്താ പറയേണ്ടത് എന്ന് എനിക്ക് കൺഫ്യൂഷൻ ആയി.... എന്നാലും ഞാൻ പറഞ്ഞു...

"എല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ അലീന മാഡം... അതിനി വീണ്ടും ചിള്ളിയെടുക്കേണ്ട കാര്യം ഇല്ലല്ലോ..."

"അതാണ് അതിന്റെ ശരി രാഹുൽ...."

തോമസ് സർ പറഞ്ഞു...

"അപ്പൊ നിങ്ങൾ രണ്ടുപേരും ഒന്നായല്ലേ.. ഞാൻ ഔട്ടും... പിന്നൊരു കാര്യം രാഹുൽ... എന്നെ മാഡം എന്ന് വിളിക്കേണ്ട ആവശ്യം ഇല്ലാ... കേട്ടല്ലോ.... എനിക്ക് അത്രക്ക് വയസ്സൊന്നും ഇല്ലാ....!!!!"

അലീന എന്നെ നോക്കി പറഞ്ഞു...

"അതെയതെ... അടുത്ത ജനുവരിയിൽ അൻപത് തികയാണ് അലീനക്ക്......"

തോമസ് സർ എന്നെ നോക്കി ചിരിച്ചു പറഞ്ഞു...

"പോ തോമാച്ചാ.....മുപ്പത്തഞ്ചു ആയിനില്ല ഇവിടെ "-അവർ ചിണുങ്ങി...

ഞാൻ അവരെ നോക്കി ചിരിച്ചു..അവർ നല്ല ഒരു കുടുംബിനി ആയി എനിക്ക് തോന്നി...

"ഞാൻ ചായ എടുക്കാം... നിങ്ങൾ സംസാരിച്ചിരിക്ക്..."

-അവർ നടന്നു കിച്ചണിലേക്കു പോകുന്നത് ഞാൻ നോക്കി...

"സർ... മക്കളൊക്കെ...."

-ഞാൻ തോമസ് സർ നോട്‌ ചോദിച്ചു... അതയാളിൽ ഒരു വിഷമം ഉണ്ടാക്കിയോ എന്നെനിക്ക് സംശയം....

"ഇല്ലാ രാഹുൽ... പത്തുവർഷം ആയിട്ടും ഞങ്ങള്ക്ക് അങ്ങനെ ഒരു ഭാഗ്യം ഉണ്ടായില്ല...."

തോമസ് സർ ന്റെ മുഖത്ത് പെട്ടെന്ന് വിഷമം തളംകെട്ടി....

"സോറി സർ...

💬 Comments

View all comments