Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]
തന്നെ നോക്കി നിൽക്കുന്ന കുടുംബത്തിലെ തെമ്മാടിയെ കണ്ടത്....
കുടുംബത്തിൽ ഉള്ളവർ തന്നെ ഇതിന് കൂട്ടു നിൽക്കുന്ന ദേഷ്യംമോ.അപ്പോൾ മനസ്സിൽ ഉണ്ടായ വിഷമമോ എന്ത് ആണെന്നോ മനസിലാകത്ത ഒരു നിമിഷത്തിൽ ആ ഒരു ഒറ്റ മിനിറ്റിൽ ഉണ്ടായവികാരത്തിൽ അവന്റെ മുഖത്തിന് നേരെ കൈ ഉയർത്തിയത് മാത്രമേ എനിക്ക് ഓർമ ഉള്ളു... പിന്നെ അവന്റ നെഞ്ചിൽ കിടക്കുനതെ ഓർമ ഉള്ളു.പിന്നെ കാണുന്നത് ലാസർ ചവിട്ട് കൊണ്ട് തെറിക്കുന്നതുമാണ്..
അവന്റെ കൈകളാൽ ചുറ്റപ്പെട്ട് കാരിരുമ്പ് തോൽക്കുന്ന ആ ശരീരത്തിൽ ചേർന്ന് നിൽക്കുമ്പോൾ കുട്ടിക്കാലത്തു ബാപ്പയുടെ കീഴിൽ കിട്ടിയിരുന്ന സുരക്ഷിതത്വം അതിന്റെ മധുരിമമായ രൂപത്തിൽ കിട്ടുന്ന പോലെ ഒരു തോന്നൽ.... അതിനാൽ അതിൽ ലയിച്ചിരുന്നുപോയ ഞാൻ ചുറ്റും നടന്നതൊന്നും അറിഞ്ഞില്ല അവന്റെ അലറക്കം പോലും ഞാൻ എന്റെ കാതുകളിൽ എത്തിയത് വളരെ മൃദു ആയി ആണ്....
അപ്പോഴാണ് എന്നെ തന്നെ തേടി അവന്റെ കണ്ണുകൾ വന്നത്... അതിൽ വന്നു നിറഞ്ഞത് ആദ്യം ദേഷ്യം ആയിരുന്നങ്കിൽ പിന്നീടത് പയ്യെ അത്ഭുതത്തിന് വഴിമാറി...
ഞാൻ ഇത്രയും നാളും ദേഷ്യത്തിന്റ്റേയും പതിവൃതയുടെയും രൂപത്തിൽ പൊതിഞ്ഞു സൂക്ഷിച്ച മനസിന്റെ ഉൾവശം ഒരുവന്റെ മുന്നിൽ തുറന്ന് കൊടുക്കരുത്...
ആ കണ്ണുകളിൽ പയ്യെ ലയിച്ചു ചേരാൻ ശ്രെമിക്കവെ ആ ഒരൊറ്റ നിമിഷത്തിൽ വന്ന ആ ചിന്ത എന്നെ ഞെട്ടിച്ചു കളഞ്ഞു അതെന്റെ ശരീരത്തിലും പ്രേകടമായി.....
ഞെട്ടൽ വിട്ടുമാറിയ സൂഫിയ ക്രിസ്ടഫർന് നേരെ തന്റെ പഴയ സ്വഭാവം പുറത്തെടുത്തു ചാടി ചെന്നെങ്കിലും യാതൊരു ഭാവ വ്യത്യാസം ഇല്ലാതെ നിൽക്കുന്ന അവന്റെ മുന്നിൽ ചാട്ടം അവസാനിച്ചു.......
അവൻ രക്ഷിച്ചതാണെന്നും അറിയാമായിരുന്നിട്ടും...
നീ ഇനി ഇങ്ങനെ കൂട്ടുകാരുമായി ചേർന്ന് എന്തെങ്കിലുമായി എന്റടുത്തു വന്നാൽഉണ്ടല്ലോ അപ്പോൾ അറിയും ഈ സൂഫിയയുടെ തനി സ്വഭാവം..... അതുപോലെ നിന്റെ കുടുംബക്കാരും അറിയും മോന്റെ തനി കൊണം....
താൻ തന്റെ രക്ഷക്കായി ഇത്രയും നാൾ ഉപയോഗിച്ച എല്ലാ വാക്കുകളും അവൾ അവനു നേരെ തൊടുത്തു കൊണ്ടിരുന്നു...
താൻ രക്ഷിക്കാൻ നോക്കിയിട്ടും അവൾ ഉണ്ടാക്കിയിരിക്കുന്ന കവചം പൊളിച് അവൾ വരില്ലെന്ന് മനസിലാക്കിയ അവൻ. അവളോട് സംസാരിച്ചു നിന്നിട്ട് കാര്യം ഇല്ലന്ന് ഉള്ള കാര്യം അവന്
💬 Comments
View all comments