Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]
പിടികിട്ടി...
അടുത്ത് നിന്ന അവളുടെ കൈ 2ഉം പുറകിൽ കൂട്ടി കെട്ടി അത് ഇടത്തെ കൈ കൊണ്ട് മുറുകെ പിടിച് വലത്തേ കൈ കൊണ്ട് അവളെ പൊക്കി മുഖത്തിനോട് അടുപ്പിച്ചു....
ഈ പ്രവിശ്യവും അവൾ അവന്റെ വേഗതക്കുമുന്നിൽ കീഴടങ്ങി..
അവളുടെ കാലുകൾ ഏന്തി വലിഞ്ഞാൽ നിലത്ത് കുത്താം...പക്ഷെ അവൾക്കു അവന്റെ ശക്തിക്കുമുന്നിൽ ശരീരം പോലും വിറങ്ങലിച്ചതിനാൽ കാലുപോലും അനക്കാൻ പറ്റാതെ അവൾ നിന്നു....
അവൻ അവളുടെ മുഖത്തോട് മുഖം ചേർത്ത് മൃദുവായി എന്നാൽ ആജ്ഞയുടെ സ്വരത്തിൽ പറഞ്ഞു
'നാളെ രാവിലെ ഞാൻ ഉറക്കം എണീക്കുമ്പോൾ കട്ടിലിന്റെ കീഴിൽ നീ ഉണ്ടായിരിക്കണം '
സൂഫി എന്തോ പറയാൻ വന്നെങ്കിലും അവന്റെ നോട്ടത്തിനുമുന്നിൽ അതെല്ലാം വിഴുങ്ങി നേരെ വയറ്റിലേക്ക് വിട്ടു...
അവൻ പോയിട്ടും അവൾ അവിടെ നിലത്ത് ഇരുന്നു... അപ്പോഴും അവളുടെ മനസ് നഷ്ടപെട്ട തന്റെ വീറും വാശിയേയും തേടി പോയികൊണ്ടിരുന്നു..... എന്നാൽ അവന്റെ ശരീരവും ആജ്ഞ സ്വരവും അവയെ ഓട്ടിപായിച്ചു...
അവളുടെ മുന്നിൽ 2 വഴികളെ ഉള്ളു എന്ന് അവൾക്കു മനസിലായി..
ഒന്ന് സ്വമേധയാ കീഴടങ്ങുക... അല്ലങ്കിൽ അവനാൽ കീഴടങ്ങുക.... !
പിറ്റേന്ന് നെടുമ്പള്ളിയിൽ വെട്ടം വീഴാൻ നേരം...
അതെ എപ്പഴാ എണീക്കുന്നതെന്ന് ഇന്നലെ പറഞ്ഞില്ലല്ലോ....ക്രിസ്റ്റഫർ ചമ്മ്രം പൂട്ടി കണ്ണുമടച്ചു നിലത്ത് ഇരിക്കുന്ന കണ്ട് തന്റെ വരവ് അറിയിക്കാൻ വേണ്ടി അവനുകേൾക്കാൻ മാത്രം ഉച്ചത്തിൽ അലസ ഭാവത്തിൽ പറഞ്ഞു.....
ആദ്യമേ തന്റെ ഭാഗം ന്യായികരിച്ച ശേഷം അവൻ ഒന്നു കണ്ണുപോലും തുറന്ന് നോക്കാത്തത് കണ്ട് വീണ്ടും തന്റെ കാര്യം ഓർമിപ്പിച്ചു....
അതെ ഞാൻ വെട്ടം വീരുന്നതിനുമുന്നെ വന്നു.....
എന്നിട്ടും അനക്കം ഇല്ലന്ന് കണ്ട അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി...
തിരിച് പോയാൽ എന്ത് സംഭവിക്കും എന്ന് അവൾക് ഉറപ്പില്ലാത്തതിനാൽ വീണ്ടും നടന്ന് വാതുക്കൽ വന്ന് നോക്കി നിന്നു....
എന്താന്ന് വെച്ചാൽ പറ.... സോണി മോളിപ്പോൾ എന്നെ തിരക്കി വരും വീട്ടിൽ...
അലസ ഭാവം എല്ലാം വിട്ട് ദയനീയ ഭാവത്തിൽ പറഞ്ഞു.....
അവന്റെ മുഖത്തൊരു ചെറിയ പുഞ്ചിരി മിന്നി മായുന്നത് അവൾ അറിഞ്ഞു....
ശേഷം കണ്ണ് തുറന്ന് ക്രിസ്റ്റഫർ സൂഫിയയെ മൈൻഡ്
💬 Comments
View all comments