Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]
ആകും....
എന്താ പെട്ടന്ന് ഉമ്മിക്കൊരു മനം മാറ്റം...
മനം മാറ്റം ഒന്നുമില്ല...... ത്രേസ്യാമ്മ പറഞ്ഞിട്ടല്ലേ നമ്മൾ ഇവിടെ താമസിക്കുന്നെ അപ്പോൾ അവരുടെ കൂടെ താമസിക്കണ്ടത് നമ്മുടെ കടമ അല്ലെ...
അത് കൊണ്ട് നാളെതൊട്ട് ഞാൻ അവിടെയ താമസം...
പെട്ടന്ന് പടിയിൽ നിന്നെഴുന്നേറ്റ് സോണിക് മുഖം കൊടുക്കാതെ അവൾ തന്റെ തയ്യൽ മെഷിന്റെ അടുത്തേക്ക് പോയി......
മുഖത്തോട്ട് നോക്കിയാൽ സോണിമോൾ എന്തേലും കണ്ട് പിടിക്കും.... കാഞ്ഞ കുശാഗ്രബുദ്ധിയാ.... എന്തേലും ഒരു സൂചന കിട്ടിയാൽ അവൾ അതിന്റെ കാരണം തപ്പി എടുക്കും.... ഇതും മനസ്സിൽ പറഞ്ഞ് കൊണ്ട് അവൾ തന്റെ ജോലി തുടർന്നു.....
ഉമ്മിക്കെന്തോ മാറ്റം ഉണ്ട്.... അത് ഇന്നലെ വൈകിട്ട് വരെ കുഴപ്പം ഇല്ലായിരുന്നു ഇന്നലെ രാത്രി എന്തോ നടന്നു ... ഇനി അപ്പന്റെ കൂട്ടുകാർ വല്ലോം ചെയ്യാൻ നോക്കിയോ.... ഏയ് ഉമ്മി അങ്ങനെ ഒന്നും അടിയറവ് പറയില്ല..... അത് കൊണ്ടല്ലേ ഇവിടം വരെ ജീവിതത്തിൽ എത്തിയത്.....
ദൈവമേ...!സോണി അറിയാതെ തലയിൽ കൈ വെച്ച് പോയി.... ഇനി ഇല്ല കാലൻ വല്ലോം ഉമ്മിടടുത് വന്നോ.....
അതിന് ഒന്നിനെ കുറിച്ചും പേടി ഇല്ലെന്ന ഇന്ന് രാവിലെ അടുക്കളയിൽ നിന്ന് കേട്ട വിവരം.....
അങ്ങനെ ഉള്ളവനെ പിടിച്കെട്ടാൻ ഉമ്മി വിയർക്കും....
സംശയങ്ങൾ കൂട് കൂട്ടിയ മനസോടെ എന്തായാലും കണ്ട് പിടിക്കണം എന്ന്മനസ്സിൽ ഉറപ്പിച്ചു സോണി തറവാട്ടിലേക്ക് പോയി....
ഉച്ച കഴിഞ്ഞതോടെ സൂഫിയയുടെ മനസ് അസ്വസ്ഥം ആകാൻ തുടങ്ങി... കുണ്ടി എവിടെ വെച്ചിട്ടും അവിടിരിക്കുന്നില്ല.....
തറവാട്ടിൽ ജോലിക്ക് ആയി ആരും ഇല്ല എന്നാൽ ജോലിക്കാരുമാണ്.... കാരണം ഉള്ള പെണ്ണുങ്ങൾ പറമ്പിൽ പണി എടുക്കുന്ന ഭർത്താക്കന്മാർക്കും ബാക്കി ഉള്ളവർക്കും ആഹാരം ഉണ്ടാക്കി നൽകുക. തറവാട്ടിലെ പറ്റുന്ന ജോലികൾ ചെയ്യുക ബാക്കി സമയം ഇരുന്ന് നാട്ടുകാരെ കുറ്റം പറയുക...... ഇതാണ് അവരുടെ പണി.....
തറവാട്ടിന്റ സൈഡിൽ ചായിപ്പിന്റ ഭാഗത്തിരുന്ന് പെണ്ണുങ്ങൾ എല്ലാം ഭയങ്കര ചർച്ച നടത്തുന്ന കണ്ടാണ് ഇരുന്നിട്ട് ഇരിപ്പുറക്കാഞ്ഞ സൂഫിയ ചെന്നത്......
എന്താ ഇന്ന് എല്ലാരുടേയും പണി വേഗം കഴിഞ്ഞോ....
അവിടെ രമണി ചേച്ചിയുടെ സംസാരം ശ്രെദ്ധിച്ചിരുന്ന എല്ലാരോടുമായി സൂഫിയ ചോദിച്ചു.....
ഓ മോൾ ആയിരുന്നോ.....
💬 Comments
View all comments