Chapter Title : ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]
അവൾ ഉള്ളിലേക്ക് കയറി. മൂടി പുതച്ച് കമിഴ്ന്നു കിടക്കുകയായിരുന്നു രോഹൻ.അവൾ കൊച്ചിനെ അവന്റെ അടുത്ത് കിടത്തി. അവളും ഒപ്പം കേറി കിടന്നു..ശാന്തമായി ഉറങ്ങുന്ന അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ കുഞ്ഞിനെ കളിപ്പിക്കാൻ തുടങ്ങി.
കുഞ്ഞിന്റെ ഒച്ചയും ചിരിയും കേട്ട് കണ്ണ് തുറന്ന രോഹൻ കണ്ടത് തന്നെ നോക്കി കിടക്കുന്ന മീരയെ ആണ്.
' ഓ.. നല്ല ബെസ്റ്റ് കണി.. ഇതെപ്പോ വന്നു..'
'ഒരു അഞ്ചു മിനിറ്റായി.. അല്ലെ വാവേ..'
രണ്ടുപേരും പരസ്പരം നോക്കി കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരുന്നു. അവൾ കൈ നീട്ടി അവന്റെ കവിളിൽ പിച്ചി വലിക്കാൻ തുടങ്ങി..
' ഈ.. ഈൗ...'
'എന്താ ഇവിടെ നടക്കുന്നെ.' പാർവതി കേറി വന്നു ചോദിച്ചു.
'അത്.. ചേച്ചി. ഞാൻ കൊച്ചിനെ കളിപ്പിക്കുവായിരുന്നു.'
'ഈ പോത്ത് പോലെ വളർന്നവൻ ആണോ നിന്റെ കൊച്ച്.. എങ്കി നീ കളിപ്പിച്ചു കൊണ്ടിരുന്നോ.. എന്റെ കൊച്ചിനെ താ.. ഞാൻ കുളിപ്പിക്കട്ടെ... ഓ.. കീരിയും പാമ്പും പോലെ ഇരുന്നവരാ.. ഒറ്റ രാത്രി കൊണ്ട് എന്താണാവോ സംഭവിച്ചേ ദൈവമേ..' പാർവതി കുട്ടിയെ എടുത്ത് കൊണ്ട് പുറത്തേക്ക് പോയി.
ചമ്മൽ മാറി കുറച്ച് കഴിഞ്ഞപ്പോ രോഹൻ ചോദിച്ചു.
'നീ എന്താ നേരത്തെ എണീറ്റോ'
' മ്മ്.. അമ്മ വിളിച്ചെണീപ്പിച്ചു.. പിന്നെ കുഞ്ഞന്മാരെ നോക്കി കിടന്നു.'
'മ്മ്.. ഇന്നത്തെ പോകേണ്ട സ്ഥലങ്ങൾ ഒക്കെ പ്ലാൻ ചെയ്തോ?'
'അതൊക്കെ യൂട്യൂബിൽ നോക്കി പോവാം.. നിങ്ങൾ രണ്ടെണ്ണം വേഗം റെഡി ആവാൻ നോക്ക്.. ഒരാള് അടിച്ച ക്ഷീണത്തിൽ എഴുന്നേറ്റിട്ട് കൂടി ഇല്ല.. മോൻ പോയി എണീപ്പിക്ക്.. ചെല്ല്.'
'എണീക്കാൻ വയ്യ.. കുറച്ച്
💬 Comments
View all comments