0%

Chapter Title : ക്രിസ്തുമസ് ബമ്പർ [റോക്കി ഭായ്]

Author : kkstories Read All Parts 1.8K

വന്നേ.. അടുക്കളയിൽ പണിയുണ്ട്.' അവൾ രോഹനെ പിടിച്ചു വലിച്ചു.

'നിങ്ങൾ തമ്മിൽ വല്ല മുൻപരിചയം ഉണ്ടോടാ?' അടുക്കളയിൽ വച്ച് പാർവതി ചോദിച്ചു.

'ഇല്ലെടീ.. എന്താ?'

' അല്ല.. തല്ല് കൂടാൻ ആയിട്ടാണെങ്കിലും നിങ്ങൾ പെട്ടെന്ന് സിങ്ക് ആയല്ലോ.. ഇവൾ അങ്ങനെ ആരുടെ മുന്നിലും വീണുപോകുന്ന ടൈപ്പ് അല്ല..'

'അത് ഞങ്ങൾ തമ്മിൽ വല്ല മുജ്ജന്മ ബന്ധം വല്ലതും ഉണ്ടാകും.. അല്ലേടാ?' മീര അവനെ നോക്കി പുഞ്ചിരിച്ചു.

'ഓഹ്.. എന്താ ഒരു ഇളി.. വേഗം ഫുഡ്‌ എടുക്കെടീ.. വിശന്നിട്ട് വയ്യ..'

അപ്പോഴേക്കും കാളിങ് ബെൽ അടിച്ചു.. രോഹൻ പോയി തുറന്നപ്പോൾ ഷിജു കേറി വന്നു.

'ഹായ്.. രോഹൻ.. എപ്പോ എത്തി.'

'ഞാൻ ഇപ്പൊ എത്തിയുള്ളൂ.. ഇവരോട് കത്തിയടിച്ച് ഇരിക്കായിരുന്നു.'

'ആ.. എങ്കിൽ നമുക്ക് കഴിക്കാം.'

രണ്ടാളും കൈ കഴുകി ഉണ്ണാൻ ഇരുന്നു. അപ്പോഴേക്കും പെണ്ണുങ്ങൾ രണ്ടും കൂടി ഫുഡ്‌ കൊണ്ട് വന്ന് നിരത്തി.

'നിങ്ങളും ഇരിക്ക്.. ഒരുമിച്ചു കഴിക്കാം.. അല്ലെങ്കി ഇറങ്ങാൻ വൈകും.'

എല്ലാരും കൂടി ഇരുന്ന് കൊണ്ട് ഭക്ഷണം കഴിച്ചു. കഴിക്കുന്നതിനിടയിൽ മീരയുടെയും അവന്റെയും കണ്ണുകൾ ഇടയ്ക്ക് കൂട്ടിമുട്ടി. പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് അവർ കഴിച്ചു.

ഊണ് കഴിഞ്ഞ് രോഹൻ കൊച്ചുങ്ങളുടെ അടുത്തേക്ക് പോയി. രണ്ടിനെയും കൊറേ നേരം കളിപ്പിച്ചു. അവരെ പുതിയ ഡ്രസ്സ്‌ എല്ലാം ഇട്ട് ഒരുക്കിയതും അവനായിരുന്നു. രോഹന്റെ ഈ ചെയ്തികൾ എല്ലാം കണ്ട് മീര അന്തം വിട്ട് നോക്കി നിന്നു.

'എന്താടീ നോക്കുന്നെ.. അവൻ ഇതിനൊക്കെ മിടുക്കൻ ആണ്.. എന്റെ പിള്ളേരെ ജീവനാ.. അവർക്കും അതെ.' പാർവതി പറഞ്ഞു.

'ഇവൻ നല്ല

💬 Comments

View all comments