0%

Chapter Title : ക്രിസ്തുമസ് ബമ്പർ [റോക്കി ഭായ്]

Author : kkstories Read All Parts 1.8K

ഓടി.

'ഹൌ.. എൻെറ കൈ.. നിന്നെ എന്റെ കയ്യിൽ കിട്ടുമെടീ..'

'ഓഹ്.. അതപ്പോ കാണാം.' അവളും വിട്ട് കൊടുത്തില്ല.

'രണ്ടും കൂടി തുടങ്ങി.. ഈ കീരിയും പാമ്പും പോലെ ഉള്ള രണ്ടിനേം ആണോ ദൈവമേ ഞങ്ങൾ കെട്ടിക്കാൻ പ്ലാൻ ചെയ്തത്.' പാർവതി മുകളിലേക്കു നോക്കി പറഞ്ഞു.

'ആ ബെസ്റ്റ്.. നിനക്ക് വേറെ പണി ഇല്ലേ.. ഞാൻ സ്വസ്ഥമായി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലല്ലേ.. എനിക്ക് കല്യാണം ഒന്നും വേണ്ട.'

'എനിക്ക് വേണം.. ഞാൻ നിന്നെ വിടൂല്ലടാ പട്ടീ..' മീര അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.

'ആ. ഇപ്പൊ എങ്ങനെ ഇരിക്കണ് . നീ പെട്ട് മോനെ.. ഇവള് അങ്ങനെ ആരുടേയും മുന്നിൽ വീഴാത്തത് ആണ്.'

'ആ.. കാണാൻ ഒക്കെ കൊള്ളാം.. പക്ഷെ ഈ സ്വഭാവം..'

പെട്ടെന്ന് മീര അവിടേക്ക് ഓടിയെത്തി അവനെ കെട്ടിപിടിച്ചു നെഞ്ചിൽ തല വച്ചു കിടന്നു പറഞ്ഞു.

'അതൊക്കെ നമുക്ക് മാറ്റി എടുക്കാടാ ചെക്കാ. '

'ശ്ശേ.. എന്താ ഇത്.. പാറൂ രക്ഷിക്കടീ..'

'ച്ചേ.. വിട് പെണ്ണേ.. അവന് കുറച്ച് സ്വൈര്യം കൊടുക്ക്.' പാർവതി അവളെ അവന്റെ ദേഹത്ത് നിന്ന് വലിച്ചു മാറ്റി.

'പാറുവാ.. ഡാ.. ചെക്കാ. ചേച്ചി നെ പാർവതി ന്ന് വിളിച്ചാൽ മതി.. പണ്ടത്തെ ആൾ അല്ല എന്റെ ചേച്ചി.'

'അത് പള്ളീൽ പോയി പറഞ്ഞാൽ മതി. എനിക്ക് പാറുവും പാറുവിന് ഞാനും കഴിഞ്ഞേ ആരുമുള്ളൂ.. അല്ലെടീ..' രോഹൻ അവളെ തോളോട് ചേർത്ത് നിർത്തി പറഞ്ഞു.

'അതാണ് എന്റെ ചെക്കൻ...' പാറു അവനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.

'ഓ. പിന്നേം തൊടങ്ങി.. രണ്ടും

💬 Comments

View all comments