Chapter Title : ക്രിസ്തുമസ് ബമ്പർ [റോക്കി ഭായ്]
നല്ല ഉത്സാഹം ആയിരുന്നല്ലോ കാണാൻ ആയിട്ട്. ഇപ്പൊ നേരെ കണ്ടപ്പോ അവൾ വഴക്ക് കൂടാൻ നോക്കുന്നു.'
രോഹൻ അത് കേട്ട് അവളെ നോക്കി.. അവന്റെ നോട്ടം നേരിടാൻ പറ്റാതെ അവൾ തല കുനിച്ചു.
'കേട്ടോ രോഹൻ.. ഇവളെ നിന്നെ കൊണ്ട് കെട്ടിച്ചാലോ എന്നാ ഞങ്ങൾ ആലോചിക്കുന്നേ... ഇവൾ കൊറേ നാളായി കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞു നടക്കുന്നു നിന്നെ പോലെ.. അപ്പൊ രണ്ടും നല്ല മാച്ച് ആകുമല്ലോ എന്ന് ഞങ്ങൾ ഓർത്തു.. നിന്റെ കാര്യം പറഞ്ഞപ്പോ തൊട്ട് ഇവൾക്ക് നിന്നെ കാണാൻ ആഗ്രഹം ഉണ്ട്. എന്നിട്ട് ഇപ്പൊ ഭയങ്കര ജാഡ.'
'അയ്യേ.. ഈ ചേച്ചി.. ഒക്കെ വെറുതെ പറയുവാ രോഹൻ. ഞാൻ വെറുതെ അന്വേഷിച്ചു എന്നേ ഉള്ളു.'
ഇതെല്ലാം കേട്ട് ആകെ പകച്ചു പണ്ടാരം അടങ്ങി നിൽക്കുവായിരുന്നു രോഹൻ..
' നിങ്ങൾ എന്തൊക്കെയാ പറയുന്നേ..'
'ആ. നീ ഇതൊന്നും കാര്യമാക്കണ്ട.. വാ നമുക്ക് കഴിക്കാം.. ഏട്ടൻ ഇപ്പൊ എത്തും.'
'പിള്ളേർ എവിടെ കണ്ടില്ലല്ലോ..'
'അവർ ഉറങ്ങുവാ. അമ്മയുടെ ഒപ്പം ഉണ്ട്.. നീ വാടീ കഴിക്കാൻ എടുത്ത് വയ്ക്ക്..'
'ഓ.. രോഹൻ ഇവിടെ ഇരി.. നമുക്ക് പിന്നെ സംസാരിക്കാം.. എന്റെ ഭാവി ഭർത്താവല്ലേ.. കൊറേ കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്.. അല്ലെ ചേച്ചി.'
'ദേ പെണ്ണെ. കൊറേ നേരമായി ക്ഷമിക്കുന്നു ഞാൻ.. ഒന്ന് നോക്കി നിന്നെന്ന് കരുതി നീ എന്റെ തലയിൽ കേറി നിരങ്ങുവാണോടീ..' രോഹൻ മീരയുടെ ചെവിക്ക് പിടിച്ചു കൊണ്ട് പറഞ്ഞു.
'ഹാ.. വിടെടാ. വിടെടാ പട്ടി..' അവൾ അവന്റെ കയ്യിൽ കടിച്ചു. പിടി വിട്ടപ്പോ അവൾ അടുക്കളയിലോട്ട്
💬 Comments
View all comments