Chapter Title : ക്ഷത്രിയൻ 1
ഇന്ന പിടിച്ചോളൂ ആയുധം"അയാൾ പിസ്റ്റൽ അവനു നേരെ നീട്ടി.
അരവിന്ദൻ വീട്ടിലേക്കു നീങ്ങി. പെട്ടെന്ന് പിറകിൽ നിന്നൊരു വിളി
സോമശേഖരൻ ആണ്. "ഏട്ടാ മോളെ എനിക്ക് തരണം.."
അതിനു മറുപടി നൽകാതെ അവൻ തിരിഞ്ഞു നടന്നു.വാതിൽ ഉള്ളിൽ നിന്ന് കുറ്റി ഇട്ടിരിക്കുകയായിരുന്നു.അവൻ വാതിലിൽ മുട്ടി.തുറന്നില്ല.പകരം ഉള്ളിൽ ഒരു ഞെരുക്കം കേട്ടു. ജനൽ പാളി തുറന്നു കിടക്കുന്നു അതിലൂടെ നോക്കി കൈമൾ കയറിൽ തൂങ്ങിയാടുന്നു.പെട്ടെന്നവൻ വാതിൽ ചവിട്ടി തുറന്നു.വാതിൽക്കൽ വായിൽ നിന്ന് ചോരയൊലിപ്പിച്ചു മാലതി.വിഷം കഴിച്ചു എന്നവന് മനസിലായി. അവൻ ചാടി കൈമളിന്റെ റൂമിൽ ചെന്നു ജീവൻ മേലേക്ക് പോയി എന്നവന് മനസ്സിലായി.അവൻ പുറത്തേക്കു വന്നു.നേരെ ശിവരാജന്റെ കയ്യിൽ നിന്ന് ബൊലേറോയുടെ താക്കോൽ വാങ്ങി വണ്ടിയെടുത് തിരിച്ചിട്ടു.രഘുപതിയും സംഘവും സ്തംഭിച്ചു നിന്നു.. മാലതി യെ വാഹനത്തിൽ കയറ്റി.അപ്പോഴാണ് സോമൻ പറഞ്ഞത് ഓർമയിൽ വന്നത്.അരുണ യെ അവൻ കണ്ടിട്ടില്ലായിരുന്നു.അവൻ ഓടി റൂമിൽ ചെന്ന് നോക്ക്.അവൾ കിടപ്പുണ്ടായിരുന്നു.അവൻ അവളുടെ മൂക്കിൽ കൈ വെച്ചു "ഭാഗ്യം ജീവനുണ്ട്" അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.അവൻ അവളെ മുന്പിലിരുതി തല ഫ്രോണ്ടിൽ കിടത്തി സീറ്റ് ബെല്ടിട്ടു.വണ്ടിയെടുക്കാൻ ചെന്നപ്പോൾ രഘുപതി തടഞ്ഞു ചോദിച്ചു. "നീ എന്ന് മുതൽ ആട സത്യസന്ധനായത് നായിന്റെ മോനെ...." അരവിന്ദൻ റിവോൾവർ അയാൾക്ക് നേരെ നീട്ടി
രഘുപതിയുടെ ശബ്ദം ഇടറി
"പാല് തന്ന കൈക്ക് തന്നെ കടിച്ചു അല്ലെടാ..."
ഉം....അരവിന്ദൻ മൂളി
(തുടരും)
💬 Comments
View all comments