0%

Chapter Title : കുടിയന്റെ മകൻ 1 [മുൻഷി]

Author : Mushi Read All Parts 54.5K

തുടങ്ങിയ ഒരു ഹോട്ടലിലേക്ക് ഒരു ഓട്ടോ പിടിച്ചു. മന്തി, മദ്ധ്ഹൂത്ത്, ഷവായി ഗ്രിൽ അങ്ങനെ അറേബ്യൻ ഐറ്റംസ് ആയിരുന്നു അവിടെ. വല്യ ആഡംബരമൊന്നുമില്ലെങ്കിലും, നല്ലൊരു സ്ഥലമായിരുന്നു അത്. ഞങ്ങൾ ഇരുന്ന് ഓർഡർ നൽകി. അത്താഴം കഴിക്കുന്നതിനിടയിൽ ഞങ്ങൾ പലതും സംസാരിച്ചു.

കഴിച്ചു കഴിഞ്ഞു, ബില്ല് കാത്തിരിക്കുകയായിരുന്നു.

അമ്മ:- നീ എപ്പോഴെങ്കിലും നിന്റെ അച്ഛനെക്കുറിച്ച് ചിന്തിക്കാറുണ്ടോ?

ഞാൻ:- ആ പിശാചിനെ ഓർമ്മിപ്പിച്ച് നല്ലൊരു വൈകുന്നേരം നശിപ്പിക്കല്ലേ അമ്മേ…

അമ്മ:- (ദേഷ്യത്തോടെ) രാഹുൽ. അവൻ ഇപ്പോഴും നിന്റെ അച്ഛനാണ്… മറക്കണ്ട.

ഞാൻ:- അവൻ നിന്നോടും എന്നോടും കാണിച്ചത് ഞാൻ മറന്നിട്ടില്ല..

അമ്മ:- ഇല്ല മോനേ. അവൻ ഒരു നല്ല മനുഷ്യനായിരുന്നു. എന്നെ കല്യാണം കഴിച്ചു കൊണ്ടുവന്നത് മുതൽ ബിസിനസ് പൊളിയുന്ന വരെ അയാൾ ഒരു നല്ല മനുഷ്യനായിരുന്നു എന്ന് എനിക്കറിയാം. അവൻ വിഷാദത്തിലായിരുന്നു, പരനാറി പാർട്ണർ ഒപ്പിച്ച് പോയത്..ആ വഞ്ചന. അത് അവനെ മാറ്റിമറിച്ചു, പിന്നെ അവന്റെ മദ്യപാനം,...

ഞാൻ:- പക്ഷേ. അവൻ ഒരിക്കലും കാര്യങ്ങൾ ശരിയാക്കാൻ നോക്കിയില്ല. അവൻ കൂടുതൽ വഷളായി, നമ്മുടെ ജീവിതം നരകമാക്കി. അവന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. അവന്റെ വിഷാദം എനിക്ക് മനസ്സിലാകും, പക്ഷേ എനിക്ക് അവനെ ഇനി സഹിക്കാൻ കഴിയില്ല.

നിന്നെ അപമാനിക്കാൻ അവൻ ഒരു വേശ്യയെ കൊണ്ടുവന്നു. നീ അവനോട് ക്ഷമിച്ചേക്കാം, പക്ഷേ ഞാൻ ഒരിക്കലും അവനോട് ക്ഷമിക്കില്ല. (എനിക്ക് എല്ലാം വികാരാധീനനായി, എന്റെ കവിളിൽ നിന്ന് ഒരു കണ്ണുനീർ വീണു).

അമ്മ:- കരയരുത് കുഞ്ഞേ. ഞാൻ ഇല്ലേ നിനക്ക്,. ഞാൻ അതെല്ലാം നിനക്ക് വേണ്ടി അനുഭവിച്ചു, ഇനി ഇല്ല.. ഞാൻ

💬 Comments

View all comments