Chapter Title : കുടിയന്റെ മകൻ 1 [മുൻഷി]
കൊടുക്കാനുള്ള തുക വേറെ. അതൊക്കെ അമ്മക്ക് ഭാഗം കിട്ടിയ സ്ഥലവും അച്ഛന്റെ പേരിലുള്ള വീടും വിറ്റ് വീട്ടി.
ഞങ്ങൾ വീട് വിറ്റ് 1 BHK യുടെ ചെറിയ ഒരു കോട്ടേഴ്സിലെക്ക് താമസം മാറി. അമ്മയും അച്ഛനും ബെഡ് റൂം എടുത്തു, ഞാൻ ഹാളിൽ കിടക്കും.
പക്ഷേ എന്റെ അച്ഛൻ ഡിപ്രഷൻ അടിച്ച് വിഷാദരോഗിയായി നടന്നു. ജോലി അന്വേഷിക്കാൻ ഒക്കെ ശ്രമിച്ചു, പക്ഷേ 45 വയസ്സായതിനാലും, ചെറിയ ജോലികൾ ചെയ്യാൻ പുള്ളിക്ക് ആഗ്രഹമില്ലാത്തതിനാലും, പറ്റിയ ഒരു ജോലിയും കണ്ടെത്താൻ കഴിഞ്ഞില്ല. മുമ്പ് സ്വന്തമായി ഒരു ബിസിനസ്സ് ഉണ്ടായിരുന്നതിനാലും, അതിന്റെ മുതലാളിയായതിനാലും, ചെറിയ പണി ഒക്കെ ചെയ്യാനുള്ള മോഹം ഉപേക്ഷിച്ചു. വീട് വിറ്റ വകയിൽ കുറച്ച് പണം മിച്ചം ഉണ്ടായിരുന്നു. എന്നാലോ അതുകൊണ്ട് സ്വന്തമായി ഒരു ബിസിനസ്സ് ആരംഭിക്കാൻ മതിയായ ബാലൻസ് ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ അച്ഛന്റെ ഡിപ്രഷൻ വർദ്ധിച്ചു. ചെറിയ രീതിയിൽ പുതിയൊരു ബിസിനസ്സ് തുടങ്ങാൻ പോലും അദ്ദേഹം മടിച്ചു. ഇതെല്ലാം മദ്യപാനത്തിലേക്ക് നയിച്ചു.
അച്ഛന്റെ ദിവസവും മദ്യപിക്കാൻ തുടങ്ങി. ഈ സമയമായപ്പോഴേക്കും എനിക്ക് ഒരു എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ ലഭിച്ചിരുന്നു. അമ്മ മദ്യം ഉപേക്ഷിക്കാൻ ഉപദേശിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അച്ഛൻ അമ്മയോട് ദേഷ്യപ്പെടാൻ തുടങ്ങി. അച്ഛൻ സമ്പാദിക്കാത്തതിനാൽ, എന്റെ കോളേജ് ഫീസും അദ്ദേഹത്തിന്റെ മദ്യപാനവും ഞങ്ങളുടെ സമ്പാദ്യത്തിൽ ഒരു വിള്ളൽ വീഴ്ത്താൻ തുടങ്ങി. വീടുവിറ്റ കാശിന്റെ ബാക്കി പകുതി അമ്മ എന്റെ പേരിൽ ബാങ്കിൽ ഇട്ടു.
പിന്നെ, എന്റെ അമ്മ ജോലിക്ക് പോകാൻ തുടങ്ങി. അമ്മ തുന്നൽ പഠിച്ചതാണ്, പക്ഷേ അത് 20 വർഷം മുമ്പ് ആയിരുന്നു, കല്യാണത്തിനും
💬 Comments
View all comments