Chapter Title : കുടിയന്റെ മകൻ 1 [മുൻഷി]
മുന്നേ. അപ്പോൾ അമ്മക്ക് 21 വയസ്സായിരുന്നു. അമ്മക്ക് തയ്യൽ അറിയാമായിരുന്നത് കൊണ്ട് അടുത്തുള്ള ഒരു സ്റ്റിച്ചിങ് യൂണിറ്റിൽ തയ്യൽക്കാരിയായി ചേർന്നു. അച്ഛന്റെ കുടിയും വർദ്ധിച്ചു, ദേഷ്യവും വർദ്ധിച്ചു. അച്ഛൻ എന്റെ അമ്മയോട് ചെറിയ കാരണങ്ങൾക്ക് വഴക്കിടാൻ തുടങ്ങി, എന്നെയും വെറുതെ ചീത്ത വിളിക്കാൻ തുടങ്ങി.
ഒരു ദിവസം, ഞാൻ ഹാളിൽ ഇരുന്ന് പഠിക്കുകയായിരുന്നു. അച്ഛൻ മദ്യപിച്ച് വീട്ടിൽ വന്ന് സോഫയിൽ ഇരുന്നു.
അച്ഛൻ:- രേഖേ !!! എടീ രേഖേ !!!
ഞാൻ:- അമ്മക്ക് ഓവർടൈം ആണ്. 10 മണി ആവാതെ തിരിച്ചുവരില്ല. വൈകുന്നേരം അത്താഴം ഉണ്ടാക്കാൻ അമ്മ ഒരു മണിക്കൂർ വീട്ടിൽ വന്നു പോയി . ഞാൻ എന്റെ ചോറ് കഴിച്ചു. അമ്മ എന്നോട് അച്ഛന് ചോറ് വിളമ്പിത്തരാൻ പറഞ്ഞിട്ടുണ്ട്.
അച്ഛൻ:- ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് പറയാൻ നിക്കണ്ട. ഇയ്യും അന്റെ തള്ളയും. മിണ്ടാണ്ട് പൊക്കോണം , ഇയ്യ് എന്താണ് ചെയ്യണേച്ചാ ചെയ്തൂട്. എന്നെ ഊട്ടാൻ വരണ്ട..
ഞാൻ മിണ്ടാണ്ട് വീണ്ടും പഠിക്കാൻ തുടങ്ങി. പത്തുമണിക്ക് അമ്മ വീട്ടിലെത്തി.
അമ്മ:- നിങ്ങൾ അത്താഴം കഴിച്ചോ?
ഞാൻ:- ഞാൻ കഴിച്ചു. അച്ഛൻ കഴിച്ചില്ല. എന്നെ കൊറേ ചീത്ത പറഞ്ഞു.
അമ്മയോട് അച്ഛനോട്:- വാ, നമുക്ക് ഒരുമിച്ച് ചോറ് കഴിക്കാം. ഓ, നിങ്ങൾ വീണ്ടും കുടിച്ച് വന്നിരിക്ക്യ .
അച്ഛൻ:- ഞാൻ എന്തു ചെയ്യണമെന്ന് നീ എന്നെ പഠിപ്പിക്കണ്ട.. ഇതുവരെ നീ എവിടെയായിരുന്നെടീ ?
അമ്മ:- എനിക്ക് ഓവർടൈം ഉണ്ടായിരുന്നു. ഇപ്പൊ സ്‌കൂൾ തുറന്നതല്ലേ ഉള്ളൂ യൂണിഫോമിന്റെ വർക്ക് നല്ലോണം ഉണ്ട്.
അച്ഛൻ:- ഓ ഓവർടൈം.... ഓവർടൈം ആണോ
💬 Comments
View all comments