Chapter Title : കുളിമുറി
മനസ്സിൽ നിന്നും മാറുന്നുമില്ല... സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വച്ചു തുടങ്ങുമ്പോൾ തന്നെ ഇങ്ങനൊരു പരീക്ഷണം പ്രതീക്ഷിച്ചതല്ല.... ഇത് ഇങ്ങനെ വിട്ടാൽ കൂടുതൽ കുഴപ്പങ്ങളിലേക്കേ ചെന്ന് പെടൂ എന്നുള്ള ഭയം കാരണം ഉടനേ തന്നെ ഫോൺ എടുത്ത് ഇക്കാന്റെ നമ്പർ ഡയൽ ചെയ്തു... പക്ഷേ... ഇക്ക ഇത് അറിഞ്ഞാൽ പിന്നെ അവിടെ നിൽക്കില്ല... വന്നു കഴിഞ്ഞാൽ ചിലപ്പോൾ ഇതൊരു വലിയ പ്രശ്നം ആവും.. നാട്ടുകാർ മൊത്തം അറിയും ചിലപ്പോൾ ഇക്ക എന്തെങ്കിലും കൈയബദ്ധം കാണിച്ചാൽ അതോടുകൂടി എല്ലാം തീരും... പോരാത്തതിന് ഇക്കാന്റെ വീട്ടുകാരുടെ സ്വഭാവം നന്നായി അറിയാവുന്നതുകൊണ്ടും അവരിതൊരു വലിയ പ്രശ്നമാക്കി ഇക്കാനെ എന്നിൽ നിന്നും അകറ്റിയാലോ എന്നുമുള്ള ഭയം കാരണം ഒരു റിസ്ക് എടുക്കാൻ തോന്നിയില്ല... അതുകൊണ്ട് പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു... തൽക്കാലം ആരും അറിയാതെ ഒന്ന് വഴങ്ങിക്കൊടുത്താലോ എന്ന് ചിന്തിച്ചെങ്കിലും ഉടനേ തന്നെ അത്തരം ഒരു വിഡ്ഢിത്തരം വരുത്തി വച്ചേക്കാവുന്ന ഭവിഷ്യത്തുകൾ മനസ്സിലേക്ക് കടന്നു വന്നു... ഇന്നിപ്പോൾ കുളിക്കുന്നത് മാത്രേ അവന്റെ കയ്യിൽ ഉള്ളൂ... പുറത്തറിഞ്ഞാൽ പറഞ്ഞു നിൽക്കാനെങ്കിലും എന്തെങ്കിലും ന്യായമുണ്ട്... വഴങ്ങിക്കൊടുത്താൽ ചിലപ്പോൾ ഇതിലും വലുത് കാണിച്ചായിരിക്കും അവന്റെ ഭീഷണി... ആങ്ങളയെ വിളിച്ചു അവനോട് കാര്യം പറഞ്ഞാലോ എന്ന് ഓർത്തെങ്കിലും അവനെങ്ങാനും ഇതറിഞ്ഞാൽ ഇക്കാനോട് പറയുന്നതിലും അപ്പുറമായിരിക്കും എന്നോർത്ത് തൽക്കാലം അതും വേണ്ടെന്ന് വച്ചു... ആങ്ങള എന്ന് പറയുന്നത് ഒരു പ്രാന്തനാണ്.. പെങ്ങമ്മാർക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്നറിഞ്ഞാൽ ഓൻ പിന്നെ മുന്നും പിന്നും നോക്കൂല... നേരം വെളുത്തിട്ട് എന്തെങ്കിലും ചെയ്യാം എന്ന് കരുതി കിടന്നെങ്കിലും ഉറക്കം വന്നില്ല.... എങ്ങനെയൊക്കെയോ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു... ********* പിറ്റേന്ന് ഷാഫിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അവന്റെ കല്യാണപ്രായം എത്തിയ പെങ്ങൾ ജസ്‌ല കിണറ്റിൻകരയിൽ നിന്ന് വെള്ളം കോരുന്നുണ്ടായിരുന്നു... "ഷാഫി ഇല്ലേ ഇവിടെ " എന്ന് ചോദിച്ചപ്പോൾ.. "ഇക്കാക്ക പണിക്കു പോയി... എന്താ ഇത്താ കാര്യം " എന്ന് പറഞ്ഞപ്പോൾ.. "ഒന്നുമില്ല വെറുതേ ചോദിച്ചതാണ് " എന്നും പറഞ്ഞു ആ വീട്ടിലേക്ക് കയറുമ്പോൾ ഞാൻ ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടിയിരുന്നു..... ************ അന്ന് രാത്രി പതിവുപോലെ
💬 Comments
View all comments