Chapter Title : കുളിരിൽ വിരിയുന്ന കനൽ പൂവ് 2 [സ്പൾബർ]
കത്തികയ്യിൽ പിടിച്ചാ ഞാനവനോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്…”
സെറ്റിയിലിരിക്കുന്ന ദാസന്റെ തൊട്ടു മുന്നിൽ ടേബിളിൽ ചാരി നിൽക്കുകയാണ് ഷിഫാന.
“അത് തന്നെയാണ് മോളേ വേണ്ടത്.. അല്ലാതെ പേടിച്ചും, കരഞ്ഞും നിൽക്കരുത്.. ഇവൻമാരോടൊക്കെ ഇങ്ങിനെ തന്നെ പ്രതികരിക്കണം…”
ദാസൻ അവളെ അഭിനന്ദിച്ചു.
അത്കേട്ട് ഷിഫാനക്ക് സന്തോഷമായി.
അവൾ തിരിഞ്ഞ് മുറിയിലേക്ക് നടന്നു.
തിരിച്ച് വന്നത് കയ്യിൽ ഒരു കവറുമായിട്ടാണ്. അതവൾ ദാസന്റെ കയ്യിലേക്ക് കൊടുത്തു.
“ഇതെന്താടീ..?”
“തുറന്ന് നോക്ക്… “
ദാസൻ ആ കവർ തുറന്നു.
അവൻ ഞെട്ടിപ്പോയി. പത്തിരുപത്തഞ്ച് പവൻ സ്വർണാഭരണങ്ങളും, രണ്ട് മൂന്ന് കെട്ട് നോട്ടും…
അവൻ വിശ്വസിക്കാനാവാതെ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ ചിരിയോടെ നിൽക്കുകയാണ്.
“അമ്മൂ… മോളേ ഇത്… ? “
പകച്ചു കൊണ്ട് ദാസൻ ചോദിച്ചു.
“ഇതെന്റേത് തന്നെയാ ഏട്ടാ… ഇതെനിക്ക് എന്റെ ഉപ്പ തന്നതാ… “
അവന് വിശ്വാസമായില്ല.
“തന്നേട്ടാ… സത്യം… ഇളയുമ്മാക്ക് മാത്രേ എന്നോട് വെറുപ്പുണ്ടായിരുന്നുള്ളൂ..ഉപ്പാക്ക് സ്നേഹമുണ്ടായിരുന്നു… അവരെ പേടിച്ച് ഉപ്പ അതൊന്നും പുറത്ത് കാട്ടിയില്ല… എപ്പഴെങ്കിലും നിന്റെ കല്യാണം നടക്കുമ്പോ ചിലപ്പോ എനിക്കൊന്നും തരാൻ പറ്റില്ല എന്ന് പറഞ്ഞ് ഉപ്പ തന്നെയാ പലപ്പോഴായി ഇതെന്നെ ഏൽപിച്ചത്..ഇളയുമ്മയറിയാതെ ഞാനിതെല്ലാം സൂക്ഷിച്ച് വെച്ചതാ… ഇറങ്ങിപ്പോന്നപ്പോ ഇതും കൂടിയെടുത്തു…. “
“നീ കൊള്ളാലോടീ കാന്താരീ… എന്നിട്ടീ വിവരം നീ നിന്റെ പുയ്യാപ്ലനോട് പറഞ്ഞോ…?”
“ഇല്ല… ഇത് വരെ പറഞ്ഞിട്ടില്ല… കിട്ടുന്നതൊക്കെ എടുത്തോണ്ട് പോരാനാ എന്നോട് പറഞ്ഞത്… ഇവിടെ വന്നിട്ട് ചോദിക്കുകയും ചെയ്തു.. ഒന്നും എടുക്കാൻ പറ്റിയില്ലെന്നാ ഞാൻ പറഞ്ഞേ… “
അത് നന്നായെന്ന് ദാസന് തോന്നി. അല്ലേൽ മൂന്ന് ദിവസം കൊണ്ട് അവനിത് തീർക്കും.
ദാസൻ അതെല്ലാം പൊതിഞ്ഞ് അവൾക്ക് തന്നെ കൊടുത്തു.
“വേണ്ടേട്ടാ… ഇത് ഏട്ടൻ തന്നെ വെച്ചാ മതി… എനിക്ക് പേടിയാ… അവനിത് കണ്ടാ എന്നെ കൊന്നിട്ടാണേലും ഇത് കൊണ്ടുപോവും.. ഏട്ടൻ സൂക്ഷിച്ചാ മതി.. സൂക്ഷിച്ച് വെക്കണം എന്നില്ല… ഏട്ടന് വേണ്ടത് അതിൽ നിന്നെടുത്തോ.. മുഴുവൻ വേണേൽ മുഴുവനെടുത്തോ…”
അത് പറയുമ്പോ ഷിഫാനയുടെ മുഖത്തെ ഭാവം ദാസന് പരിചയമില്ലാത്തതായിരുന്നു. മാത്രമല്ല ഇത് വരെ ചേട്ടൻ എന്ന് വിളിച്ചിരുന്നത് അവൾ ഏട്ടൻ എന്നാക്കിയതും
💬 Comments
View all comments