0%

Chapter Title : കുള്ളൻ കുതിര 7 [Ashok]

Author : Ashok Read All Parts 1.6K
കോടതിൽ എല്ലാം പറയേണ്ടിവരും. കേട്ടോ?" ചന്തു തലയാട്ടി. ":ശെരി നിനക്ക് പോകാം." സുലേഖ, ഐ പി എസ് മെല്ലെ എഴുന്നേറ്റു. കമലേച്ചിയെ ഒന്നിരുത്തി നോക്കിയിട്ടു സുലേഖ, ഐ പി എസ് ജീപ്പിൽ കയറി. ആകെ പേടിച്ചരണ്ട കമലേച്ചി, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഓടിവന്നു ചന്തുവിനെ കെട്ടിപ്പിടിച്ചു. "എന്താടാ നടന്നത്?" അവൻ ബലമായി കമലേച്ചിയുടെ പിടിയിൽ നിന്നും അകന്നു മാറി. "സുമചേച്ചിയോടു ചോദിക്കാമായിരുന്നില്ലേ?" ദുഖവും, ഭയവും, നീരസവും കലർന്ന സ്വരത്തിൽ അവൻ ചോദിച്ചു. കമലേച്ചി പിന്നെ ഒന്നും മിണ്ടാതെ ഒരു മൂലയിൽ ചുവരും ചാരി ഇരുന്നു തേങ്ങി. പോലീസ് ജീപ്പ് പോയ ഉടനെ പലരും വന്നു വാതിൽക്കൽ തല നീട്ടി നോക്കിയിട്ടു എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് പിരിഞ്ഞുപോയി. അവരെല്ലാം പോയി കഴിഞ്ഞയുടനെ ആമിനയും, സാഹിറാത്തയും അകത്തേക്ക് വന്നു. പരിഭ്രമം കൊണ്ട് ഒന്നും പറയാനോ, ചോദിക്കാനോ കഴിയാതെ ഇരുന്ന കമലയെ സാഹിറാത്ത വിളിച്ചു വീടിൻറെ പുറകിലേക്ക് കൊണ്ടുപോയി. അവിടെ, ആരും കേൾക്കാതെ സുമയുടെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചു. കമലേച്ചിയുടെ ശ്വാസം നിലച്ചത് അവർ ചുറ്റിനും പകച്ചു നോക്കി. സുമയുടെ വീട്ടിലെ ജോലിയാണ് അവളെ ഇതുവരെ നിലനിർത്തിയത്. ഒരു പിടിവള്ളി നഷ്‌ടമായ പോലെ കമലക്കു തോന്നി. സാഹിറാത്തയുടെ ആശ്വാസവാക്കുകൾക്കു കമലയുടെ സങ്കടം മാറ്റാൻ കഴിഞ്ഞില്ല. കുറച്ചു കഴിയുമ്പോൾ എല്ലാം ശെരിയാവും എന്ന വിശ്വാസത്തിൽ സാഹിറാത്ത തിരിച്ചു പോകാനൊരുങ്ങി. ചന്തുവിനെ ആംഗ്യം കൊണ്ട് വീട്ടിലേക്കു വരാൻ പറഞ്ഞിട്ട് ഉമ്മയും മകളും തിരിച്ചുപോയി………….(continues)

💬 Comments

View all comments