0%

Chapter Title : കുമ്പസാരം 1 [Master]

Author : Master Read All Parts 4.3K
ലക്ഷ്യങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഒന്ന്, മാനവസേവ; രണ്ട് ദൈവസേവ. രണ്ടിനും പല വഴികളും ആലോചിച്ചുനോക്കി ഒടുവില്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗമായിരുന്നു പൌരോഹിത്യം. ഇന്ന് അച്ചന്റെ ശ്രമഫലമായി ഒന്നുരണ്ട് അനാഥാലയങ്ങള്‍, ആരും നോക്കാനില്ലാത്ത രോഗികളെ പരിചരിക്കുന്ന ഒരു സ്ഥാപനം, ഒരു വൃദ്ധസദനം തുടങ്ങിയവ അവിടവിടായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇടവകയിലെ മാത്രമല്ല, നാട്ടിലെതന്നെ ധാരാളം ആളുകള്‍ ജാതിമതഭേദമില്ലാതെ അച്ചനെ കണ്ട് ഉപദേശം തേടാറുണ്ട്. അതേപോലെ കടിമൂത്ത ചില അച്ചായത്തികള്‍ അച്ചന്റെ സൌന്ദര്യം മോഹിച്ച് ഒരു കാര്യവുമില്ലാതെ ഓരോരോ വിഷയങ്ങളുമായി വരാറുമുണ്ട്. പക്ഷെ അവര്‍ക്കൊന്നും ഒരിക്കലും അച്ചന്റെ മനസ്സിനെ ലവലേശം സ്വാധീനിക്കാന്‍ സാധിച്ചിരുന്നില്ല. അസാമാന്യ മനക്കരുത്തുള്ള ഒരു വ്യക്തിയായിരുന്നു ഫാദര്‍ ജയിംസ്.
പുസ്തകവായനയില്‍ മുഴുകിയ അച്ചന്‍ മണല്‍പ്പരപ്പില്‍ ടയറുകള്‍ ഉരയുന്ന ശബ്ദം കാതില്‍ പതിഞ്ഞപ്പോള്‍ മെല്ലെ തലയുയര്‍ത്തി നോക്കി. മേടയുടെ മുന്‍പിലേക്ക് ഒഴുകിവരുന്ന, വെട്ടിത്തിളങ്ങുന്ന നീലനിറമുള്ള ഒരു ബി എം ഡബ്ലിയു. അച്ചനു പരിചയമുള്ള വണ്ടിയായിരുന്നു അത്. നാലുമാസങ്ങള്‍ക്ക് മുന്‍പ് വെഞ്ചരിക്കാന്‍ ഇതേ പള്ളിമുറ്റത്ത് വന്ന വണ്ടി. അച്ചന്‍ പുസ്തകം മാറ്റിവച്ചിട്ട് അല്‍പ്പം മാറി വന്നുനിന്ന വണ്ടിയിലേക്ക് നോക്കി. ഡ്രൈവിംഗ് സീറ്റില്‍ അച്ചന്‍ പ്രതീക്ഷിച്ചത് കുര്യന്‍ മുതലാളിയെ ആയിരുന്നു. പക്ഷെ ഇറങ്ങിയത് അദ്ദേഹത്തിന്റെ മരുമകള്‍ ഷെറിന്‍ ആണ്. ഒരു ഇളം നിറമുള്ള സാരിയില്‍ ശരീരം മൂടി, സ്കാര്‍ഫ് കൊണ്ട് തലമുടിയും മറച്ച് അവള്‍ മെല്ലെ അച്ചന്റെ അരികിലേക്കെത്തി. “ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ” ശിരസ്സ് കുനിച്ച്, വിനയത്തോടെ അവള്‍ പറഞ്ഞു. “നൌ ആന്‍ഡ് ആള്‍വേയ്സ്..എന്താ ഷെറിന്‍?” “അച്ചോ..എനിക്ക്..എനിക്കൊന്നു കുമ്പസാരിക്കണം” “അതിനെന്താ. പള്ളിയിലേക്ക് പൊയ്ക്കോളൂ. ഞാന്‍ വേഷം മാറി ഉടനെത്താം” അച്ചന്‍ മെല്ലെ എഴുന്നേറ്റു. “അച്ചാ,

💬 Comments

View all comments