0%

Chapter Title : കുമ്പസാരം 1 [Master]

Author : Master Read All Parts 1677
“ലുക്ക് ഷെറിന്‍. കുമ്പസാരം നിങ്ങള്‍ ധരിക്കുന്നതുപോലെ ഒരു നിസ്സാര ആശയവിനിമയമല്ല. ദൈവത്തിന്റെ സ്ഥാനത്താണ് അപ്പോള്‍ ഒരു പുരോഹിതന്‍ നില്‍ക്കുന്നത്. ദൈവത്തോട് പറയുന്ന യാതൊന്നും ദൈവത്തിന് മറ്റൊരാളോട് പറയേണ്ടതില്ല. കാരണം എല്ലാത്തിനും പരിഹാരം നല്‍കാന്‍ ദൈവത്തിന് മാത്രമേ സാധിക്കൂ. അതുകൊണ്ട് പുരോഹിതന്റെ മുന്‍പില്‍ നിങ്ങള്‍ തുറക്കുന്ന മനസ്സ്, ദൈവമുന്‍പാകെയാണ് എന്നറിയണം. ഇത്തരം ബാലിശമായ ആവശ്യങ്ങള്‍ മേലാല്‍ ഉന്നയിക്കരുത്. യു മേ ഗോ” പരുഷമായി അച്ചന്‍ പറഞ്ഞു.
ഷെറിന്‍ ദൈന്യതയോടെ തലയാട്ടിയിട്ട് ദുര്‍ബ്ബലമായ കാലടികളോടെ തിരിഞ്ഞുനടന്നു. അച്ചന്‍ വീണ്ടും പുസ്തകത്തിലേക്ക് മുങ്ങാംകുഴിയിട്ടു. വാഹനത്തിനു സമീപമെത്തിയ ഷെറിന്‍ ഒരുനിമിഷം ആലോചിച്ചു. ഭര്‍ത്താവിന്റെ അച്ഛന്‍ കുര്യന്റെ മുഖം മനസ്സിലേക്കെത്തിയപ്പോള്‍ കുറ്റബോധത്താല്‍ അവള്‍ നീറി. ഒന്നുമില്ലാത്ത വീട്ടില്‍ നിന്നും തന്നെ മരുമകളായി സ്വീകരിച്ച ഡാഡിയോട് കൊടിയ പാപമാണ് താന്‍ ചെയ്തിരിക്കുന്നത്. ഇനിയത് ആവര്‍ത്തിക്കില്ല എങ്കിലും, ചെയ്തുപോയ തെറ്റ് അദ്ദേഹത്തോട് പറഞ്ഞേ മതിയാകൂ. എല്ലാറ്റിനും കാരണം അവളാണ്, ജൂബി. പക്ഷെ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്താകുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ല. ഭര്‍ത്താവ് ജോസനോട് അവള്‍ക്ക് ലവലേശം സ്നേഹമോ ബഹുമാനമോ ഉണ്ടായിരുന്നില്ല. അവനെപ്പോലെ ഒരുവന്റെ ഭാര്യ ആകേണ്ടി വന്നതില്‍ അവള്‍ക്ക് ഖേദവും ഉണ്ടായിരുന്നു. പക്ഷെ ഒന്നുമില്ലാത്ത ഇടത്ത് നിന്നും സൌന്ദര്യം കൊണ്ടുമാത്രമാണ് നാട്ടിലെ പ്രമാണിയായ കുര്യന്‍ മുതലാളിയുടെ മകന്റെ ഭാര്യയാകാന്‍ അവള്‍ക്ക് സാധിച്ചത്. പണത്തിന്റെ ധാരാളിത്തത്തില്‍ സുഖിച്ചു പുളയ്ക്കാവുന്ന ജീവിതമാണ് ഇന്ന് തനിക്കുള്ളത്. ഭര്‍ത്താവ് വൃത്തികെട്ടവന്‍ ആണെങ്കിലും, തന്നെ മരുമകളാക്കിയ മുതലാളിയോട് അവള്‍ക്ക് നിസ്സീമമായ കടപ്പാടും സ്നേഹവും ആരാധനയും ഉണ്ടായിരുന്നു. പണത്തിന്റെ ധാരാളിത്തം പോലെതന്നെ നന്മയുടെ ധാരാളിത്തവും കുര്യന്‍ മുതലാളിക്കുണ്ട്. പള്ളി നടത്തുന്ന ആതുരാലയങ്ങള്‍ക്ക് ഏറ്റവും ധനസഹായം നല്‍കുന്നത് അദ്ദേഹമാണ്. നാട്ടുകാര്‍ക്ക് ഒന്നടങ്കം ഇഷ്ടമുള്ള വ്യക്തിത്വമാണ് മുതലാളിയുടേത്. അങ്ങനെയുള്ള അദ്ദേഹത്തെ ചതിച്ച തനിക്ക്, ദൈവം പോലും മാപ്പ് തരില്ല എന്ന് ഷെറിന് തോന്നി. അച്ചനിലൂടെ തന്റെ തെറ്റ് അദ്ദേഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവള്‍ പള്ളിയിലേക്ക് വന്നത്. പക്ഷെ.. ഷെറിന്‍ തിരിഞ്ഞുനോക്കി. അച്ചന്‍ വായനയിലാണ്. വിരല്‍ കടിച്ച് ഒരുനിമിഷം അവള്‍ സംശയത്തോടെ നിന്നു. ഇക്കാര്യത്തില്‍ തനിക്ക് ധൈര്യത്തോടെ ആശ്രയിക്കാന്‍ അച്ചന്‍ മാത്രമേ ഉള്ളു. പക്ഷെ കുമ്പസാര രഹസ്യം മറ്റൊരാളോട് പങ്കുവയ്ക്കാന്‍

💬 Comments

View all comments