Chapter Title : കുമ്പസാരം 1 [Master]
അച്ചന്‍ തയ്യാറല്ല. പിന്നെങ്ങനെ? അവളുടെ മനസ്സിലൂടെ മറ്റുചില ചിന്തകള്‍ കടന്നുപോയി.
വീണ്ടും അവള്‍ അച്ചന്റെ അടുത്തേക്ക് നടന്നു.
“ഷെറിന്‍ പോയില്ലേ?” അച്ചന്‍ തലയുയര്‍ത്തി.
ദൈന്യതയോടെ അവള്‍ തലയാട്ടി.
“എന്നെ അച്ചന്‍ സഹായിക്കണം” വിറയാര്‍ന്ന അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു.
അച്ചന്‍ പുസ്തകം മടക്കിവച്ചിട്ട് ആലോചിച്ചു. കുര്യന്‍ മുതലാളിയോട് ഇവള്‍ക്കെന്താണ് നേരില്‍ പറയാന്‍ സാധിക്കാത്ത ഇത്രവലിയ വിഷയം?
“ഒകെ ഷെറിന്‍. നിന്റെ നിര്‍ബന്ധം മൂലം മാത്രം ഞാനൊരു ഉപാധി നല്‍കാം. കുമ്പസാരം വേണ്ട. നീ കാര്യം എന്നോട് വ്യക്തിപരമായി പറഞ്ഞാല്‍ മതി. ഞാനത് കുര്യന്‍ മുതലാളിയോട് പറഞ്ഞോളാം” ഒടുവില്‍ അച്ചന്‍ പറഞ്ഞു.
ഷെറിന്റെ മുഖം തെളിഞ്ഞു. അവള്‍ നന്ദി സ്ഫുരിക്കുന്ന ഭാവത്തോടെ തലയാട്ടി.
“എങ്കില്‍ പറഞ്ഞോളൂ” അച്ചന്‍ അവളെ കേള്‍ക്കാന്‍ തയ്യാറായി.
“ശ്ശൊ ഇവിടെ വച്ചോ” ഷെറിന്‍ ലജ്ജയോടെ ചുറ്റിലും നോക്കി.
“ഇവിടെ പറ്റില്ലെങ്കില്‍ ഓഫീസില്‍ ഇരുന്നു സംസാരിക്കാം”
അവള്‍ തലയാട്ടി.
ഓഫീസില്‍ അച്ചനെതിരെ ഇരിക്കുമ്പോള്‍ ഷെറിന്‍ ധൈര്യം ചോര്‍ന്ന അവസ്ഥയിലായിരുന്നു. ഇതൊക്കെ എങ്ങനെയാണ് ഒരു പുരോഹിതന്റെ മുഖത്ത് നോക്കി പറയുക? അച്ചന്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി ഇരിക്കുകയായിരുന്നു. പള്ളിയും പരിസരവും എല്ലാം അവിടെയിരുന്നാല്‍ സിസിടിവിയിലൂടെ അദ്ദേഹത്തിന് കാണാന്‍ സാധിക്കും.
“എനിക്ക് അച്ചന്റെ മുഖത്ത് നോക്കി പറയാന്‍ വയ്യ” ഷെറിന്‍ മുഖം കുനിച്ച് അപമാനഭാരത്തോടെ പറഞ്ഞു. അച്ചന്റെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു; അര്‍ത്ഥഗര്‍ഭമായ പുഞ്ചിരി.
“ശരി. ഷെറിന്‍ അടുത്ത മുറിയില്‍ പോയി ഇന്റര്‍കോം വഴി സംസാരിച്ചോളൂ. ഒന്നാം നമ്പരില്‍ എന്നെ കിട്ടും” അതിനും അദ്ദേഹം പ്രതിവിധി നല്‍കി.
അവള്‍ തലയാട്ടിയ ശേഷം ഓഫീസ് മുറിയോട് ചേര്‍ന്നുള്ള പള്ളി സെക്രട്ടറിയുടെ മുറിയിലേക്ക് കയറി കതകടച്ചു. അവിടെ കസേരയിലേക്ക് ഇരുന്ന അവള്‍ ഒരുനിമിഷം മൌനമായി പ്രാര്‍ഥിച്ചു. പിന്നെ ഫോണെടുത്ത് ഒന്നാം അക്കത്തില്‍ അമര്‍ത്തിയ ശേഷം ചെവിയോട് ചേര്‍ത്തു.
“കമോണ്‍ ഷെറിന്‍” അച്ചന്റെ ശബ്ദം അവള്‍ സ്വന്തം കാതില്‍ കേട്ടു.
ഷെറിന്‍ കണ്ണടച്ച് ദീര്‍ഘമായി നിശ്വസിച്ച ശേഷം അധരപുടങ്ങള്‍ മെല്ലെ വിടര്‍ത്തി. അച്ചനോട് പറയാനായി വന്ന കാര്യങ്ങള്‍ ഒരു ചലച്ചിത്രത്തില്‍ എന്നപോലെ അവളുടെ മനസ്സിലേക്കെത്തി അക്ഷരങ്ങളുടെ രൂപം ധരിച്ച്, ശബ്ദമായി പരിവര്‍ത്തിതമായി ഫാദര്‍ ജയിംസിന്റെ കാതുകളിലേക്ക്
💬 Comments
View all comments