Chapter Title : കുമ്പസാരം 2 [Master]
പുറമേ കാട്ടാതെ ചെയ്യേണ്ടത് ചെയ്യുക. അങ്ങനെയെങ്കില്‍ തനിക്കെതിരെയും അദ്ദേഹം പദ്ധതിയിടുന്നുണ്ടാകും. ഈ സുഖമായ ജീവിതത്തില്‍ നിന്നും ഇനിയൊരു മടങ്ങിപ്പോക്ക് സാധ്യമല്ല. സ്വന്തം വീട്ടിലെ ചെറിയ മുറികളും ദാരിദ്ര്യവും ഓര്‍മ്മ വന്നപ്പോള്‍ ഷെറിന്‍ വീര്‍പ്പുമുട്ടലോടെ എഴുന്നേറ്റു.
കുര്യന്‍ പതിവിലും നേരത്തെ അന്നെത്തി. അയാള്‍ വന്ന ശേഷമാണ് രാജമ്മ പോയത്. മമ്മിയും ജൂബിയും ഇല്ലാത്തതിനാല്‍ ഇന്ന് ഡാഡിക്ക് വെട്ടപ്പെടാതിരിക്കാന്‍ സാധിക്കില്ലെന്ന ചിന്ത ഷെറിനെ അസ്വസ്ഥയാക്കി. ഒരു വശത്ത് സുഖിക്കാന്‍ പോയ ജൂബിയോടുള്ള അസൂയ. അതിലേറെ ആ സുഖചിന്തകള്‍ ഉളവാക്കുന്ന കാമാര്‍ത്തി. ഇവയ്ക്കൊപ്പം ഡാഡി തന്നെപ്പറ്റി എന്താണ് ചിന്തിക്കുന്നത് എന്നറിയാത്തതിലുള്ള ഉദ്വേഗവും. മനസ്സിന്റെ നിയന്ത്രണം പൂര്‍ണ്ണമായി പോയ അവസ്ഥയിലായിരുന്നു അവള്‍. ഡാഡി തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന സംശയമായിരുന്നു അവളെ ഏറെ അലട്ടിയത്.
രാജമ്മ പോയിക്കഴിഞ്ഞപ്പോള്‍ ഷെറിന്‍ മുന്‍വാതിലടച്ചു. ഡാഡി ലിവിംഗ് റൂമിലെ സോഫയില്‍ നിന്നും മുറിയിലേക്ക് പോയ തക്കം നോക്കിയാണ് അവള്‍ കതകടച്ചത്. മുകളിലേക്ക് പോകാന്‍ പടികളുടെ സമീപം എത്തിയപ്പോള്‍ കുര്യന്‍റെ ശബ്ദം അവളെ പിടിച്ചുനിര്‍ത്തി.
“ഷെറിന്‍..”
അവളുടെ ഉള്ളു കിടുങ്ങി. മെല്ലെ അവള്‍ അയാളുടെ മുറിയുടെ വാതില്‍ക്കലെത്തി ഉള്ളിലേക്ക് നോക്കി. കമ്പ്യൂട്ടറില്‍ എന്തോ ചെയ്യുകയാണ് അദ്ദേഹം.
“ജൂബി എവിടെ?” അവളെ നോക്കാതെ കുര്യന്‍ ചോദിച്ചു.
ഷെറിന്‍ വിയര്‍ത്തുപോയി. പക്ഷെ വേഗം തന്നെ അവള്‍ മറുപടി നല്‍കി.
“ഒരു കൂട്ടുകാരിയുടെ ഒപ്പം പഠിക്കാന്‍ പോയി..”
“നീയവളെ വിടരുതായിരുന്നു”
ഷെറിന്‍ നിശബ്ദം തലകുനിച്ചു.
“പൊക്കോ”
ജീവന്‍ തിരികെ കിട്ടിയ ആശ്വാസത്തോടെ അവള്‍ വേഗം പടികള്‍ കയറി മുകളിലെത്തി.
ദൈവമേ ഡാഡി അവളുടെ പോക്കിനെ സംശയിക്കുന്നുണ്ടോ? ഉള്ളസത്യം അദ്ദേഹത്തോട് പറഞ്ഞാലോ? ഒളിക്കുന്നത് വീണ്ടും മറ്റൊരു തെറ്റല്ലേ? പക്ഷെ പറഞ്ഞാല്‍ ജൂബിക്ക് തന്റെമേല്‍ ഉള്ള എല്ലാ വിശ്വാസവും ഇല്ലാതാകും. ഷെറിന്‍ എന്ത് ചെയ്യണമെന്നറിയാതെ ചിന്തയിലാണ്ടു. ജൂബിയെ ഒറ്റുകൊടുക്കാന്‍ അവള്‍ക്ക് മനസ്സ് വന്നില്ല. പക്ഷെ കുര്യന്റെ സംസാരം അവളെ അതിയായി അലട്ടി.
💬 Comments
View all comments