0%

Chapter Title : കുമ്പസാരം 2 [Master]

Author : Master Read All Parts 1307
പൌരോഹിത്യം കൈയാളുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ടവരും വ്യക്തിശുദ്ധി ഉള്ളവരും ആയിരിക്കണം എന്ന് ദൈവം ആവശ്യപ്പെടുന്നതിന്റെ സാംഗത്യം ഒരിക്കല്‍ക്കൂടി അദ്ദേഹം മനസ്സിലാക്കി. ഇതുപോലെ പലതും ഒരു പുരോഹിതന്റെ മുന്‍പാകെ എത്തും. അതൊക്കെ വികാരത്തിന്റെ പടുകുഴിയില്‍ വീഴാതെ മനോബലം കൊണ്ട് നേരിട്ട് പരിഹാരം നല്‍കേണ്ടത് വൈദികന്റെ കടമയാണ്. അല്‍പനേരം ധ്യാനിച്ച ശേഷം അദ്ദേഹം ഫോണെടുത്തു ഷെറിന്റെ നമ്പരില്‍ അമര്‍ത്തി. “ഷെറിന്‍ വിഷമിക്കാതെ. ഇനി മേലാല്‍ തെറ്റ് ചെയ്യരുത്. എന്നോട് പറഞ്ഞ സ്ഥിതിക്ക് ഇനിയിത് മുതലാളിയോട് പറയേണ്ട കാര്യമില്ല എന്നാണെന്റെ അഭിപ്രായം. നീ പശ്ചാത്തപിച്ചല്ലോ? അതുമതി” അവള്‍ ഫോണെടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു. “ഇല്ലച്ചോ, അങ്ങിത് ഡാഡിയോട് പറയണം. ഇല്ലെങ്കില്‍ ഈ ജന്മം എനിക്ക് സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കില്ല” ഷെറിന്റെ വിതുമ്പല്‍ അദ്ദേഹത്തിന്റെ കാതിലെത്തി. ഒരു നിമിഷം അദ്ദേഹം ആലോചിച്ചു. “ശരി. ഞാന്‍ പറയാം. പക്ഷെ അദ്ദേഹം ഇതെങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന് പറയാന്‍ പറ്റില്ല. അനന്തരഫലം എന്തായാലും അത് സ്വീകരിക്കാന്‍ നീ തയ്യാറായിരിക്കണം” ഒരു ദീര്‍ഘനിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. “എന്നെ കൊന്നാലും ഞാന്‍ സഹിച്ചോളാം അച്ചോ” “ശരി. എങ്കില്‍ പള്ളിയില്‍ കയറി പ്രാര്‍ഥിച്ചിട്ട്‌ പൊയ്ക്കോ. ഞാന്‍ മുതലാളിയെ സൗകര്യം പോലെ വിളിച്ച് സംസാരിച്ചോളാം” “വളരെ നന്ദി അച്ചോ” മുറിയില്‍ നിന്നുമിറങ്ങി വന്ന ഷെറിന്‍ കടുത്ത ലജ്ജയോടെ അച്ചനെ നോക്കി വണങ്ങിയ ശേഷം പുറത്തേക്ക് പോയി. അച്ചന്റെ ശ്രദ്ധ വീണ്ടും കമ്പ്യൂട്ടര്‍ സ്ക്രീനിലേക്കായി. ഔത മീനുമായി ഗേറ്റ് കടന്നു വരുന്നത് കണ്ടുകൊണ്ട് അദ്ദേഹം എഴുന്നേറ്റു. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞൊരു പകല്‍. ഷെറിന്‍ ആവശ്യപ്പെട്ടതുപോലെ ഒരാഴ്ചയ്ക്ക് മുന്‍പൊരു ദിവസം ഫാദര്‍ ജയിംസ് കുര്യന്‍ മുതലാളിയെ വിളിപ്പിച്ച് അദ്ദേഹത്തിനു മനക്ലേശം ഉണ്ടാകാത്ത വിധത്തില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഷെറിനില്‍ നിന്നും അങ്ങനെയൊരു കാര്യം ഒരിക്കലും പ്രതീക്ഷിക്കാഞ്ഞ മുതലാളി സത്യത്തില്‍ ഉലഞ്ഞുപോയി എന്നതാണ് സത്യം. വലിയ വീടുകളിലെ പെണ്ണുങ്ങള്‍ ശരിയല്ല എന്ന തോന്നലും, ഒപ്പം ഒരു പാവപ്പെട്ട കുട്ടിക്കെങ്കിലും ജീവിതം നല്‍കണം എന്ന ചിന്തയുമായിരുന്നു ഒരു ബ്രോക്കര്‍ വഴിവന്ന ആ ആലോചന ഉറപ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷെ അവള്‍ ഇതുപോലെ വഴിപിഴച്ച ഒരാളാകും എന്നദ്ദേഹം സ്വപ്നേപി ധരിച്ചിരുന്നില്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഓടിനടക്കുന്ന അദ്ദേഹത്തിന് വീട്ടിലെ

💬 Comments

View all comments