Chapter Title : കുമ്പസാരം 2 [Master]
കാര്യങ്ങള്‍ ശരിയായി നോക്കാനോ അറിയാനോ സമയവും ഇല്ലായിരുന്നു.
“അവള്‍ക്കിത് ഒളിച്ചു വയ്ക്കാമായിരുന്നു. പക്ഷെ അതുണ്ടായില്ല എന്നതുതന്നെയാണ് അവളുടെ മഹത്വം. തെറ്റ് മനുഷ്യസഹജമാണ് കുര്യച്ചായാ. അവള്‍ക്കൊരു തെറ്റ് പറ്റി. ജോസനും അത്ര നല്ല ആളല്ല എന്ന് അവള്‍ അറിഞ്ഞിട്ടുമുണ്ട്. അതുമൊരു കാരണമാകാം. എന്തായാലും താങ്കളോട് അവള്‍ക്കുള്ള സ്നേഹവും ബഹുമാനവും നിസ്സീമമാണ്. നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് എന്നെ അവള്‍ സമീപിച്ചത്. മനസ്സ് വിഷമിക്കാതെ താങ്കള്‍ പോകുക. അവള്‍ നല്ല പെണ്ണാണ്. ഇനി അവള്‍ തെറ്റ് ചെയ്യുകയുമില്ല” അന്ന് അച്ചന്‍ ഒടുവില്‍ പറഞ്ഞത് അതായിരുന്നു.
അതിനു ശേഷം കൃത്യം ഏഴു ദിവസങ്ങള്‍ ഇന്നേക്കായിരിക്കുന്നു. ഫാദര്‍ ജയിംസ് പതിവുപോലെ വരാന്തയിലെ ചാരുകസേരയില്‍ ആയിരുന്നു; പ്രാതലിനു ശേഷം. ആറ്റമിക് ഹാബിറ്റ്‌സ് എന്ന പുസ്തകവും അദ്ദേഹത്തിന്റെ കൈയില്‍ ഉണ്ടായിരുന്നു.
“ഞാന്‍ ചന്തേല്‍ പോവാണേ അച്ചോ”
ഔതയുടെ പതിവ് ശബ്ദം കേട്ടപ്പോള്‍ തലയുയര്‍ത്താതെ അച്ചന്‍ മൂളി.
അയാള്‍ പോയിക്കഴിഞ്ഞ് ഏതാണ്ട് പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു വാഹനത്തിന്റെ ശബ്ദം അച്ചനെ ഉണര്‍ത്തി. ഗേറ്റ് കടന്നു വരുന്ന കുര്യന്‍ മുതലാളിയുടെ വെള്ള മെഴ്സിഡസ് കണ്ടപ്പോള്‍ അദ്ദേഹം പുസ്തകം മടക്കി. വണ്ടി മേടയുടെ സമീപമെത്തി നിന്നു. ഡ്രൈവിംഗ് സീറ്റില്‍നിന്നും ഇറങ്ങിയത് മുതലാളി തന്നെയായിരുന്നു.
ആറടി ഉയരവും കഷണ്ടി കയറിയ ശിരസ്സും, ഒത്ത ശരീരവുമുള്ള ഒരു മധ്യവയസ്കന്‍ ആയിരുന്നു കുര്യന്‍ മുതലാളി. നല്ല നിറം. ദേഹമാകെ രോമമുണ്ട്, പക്ഷെ തലയില്‍ തീരെയില്ല. എങ്കില്‍പ്പിന്നെ തലയിലും മുഖത്തും രോമമേ വേണ്ട എന്ന തീരുമാനം എടുത്തപോലെ അദ്ദേഹം സദാ ക്ലീന്‍ ഷേവ് ആയിരുന്നു. രോമത്തിന്റെ അഭാവത്തിലും ആ മുഖസൌന്ദര്യം ആരെയും ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു.
“ഗ്ലോറി ടു ജീസസ് ഫാദര്‍” മുതലാളി അടുത്തെത്തി അച്ചനെ വണങ്ങി.
“ഇപ്പോഴും എല്ലായ്പ്പോഴും” അച്ചന്‍ പുഞ്ചിരിച്ചു.
“ഇന്ന് പോയില്ലേ?” അച്ചന്‍ കുശലം ചോദിച്ചു.
“പോണം. അച്ചനെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി”
“അത്യാവശ്യം വല്ലതും?”
“ഒന്ന് കുമ്പസാരിക്കണം അച്ചോ” ദുര്‍ബ്ബലമായ ശബ്ദത്തില്‍ മുതലാളി പറഞ്ഞു.
അച്ചന്റെ പുരികങ്ങള്‍ ചുളിഞ്ഞു. സംശയത്തോടെ അദ്ദേഹം കുര്യനെ നോക്കി.
“എന്തുപറ്റി?” സാധാരണ ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും ഉടനെത്തി ഏറ്റുപറയുന്ന കുര്യന്‍ മുതലാളിയുടെ സ്വഭാവം അറിഞ്ഞിരുന്ന അച്ചന്‍
💬 Comments
View all comments