Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]
അങ്ങേരു..8 വർഷത്തേക്ക് ഇപ്പോ ജയിൽ ശിക്ഷ വിധിച്ചു.."ഒന്നു ദീർഖശ്വാസം എടുത്ത ശേഷം കുഞ്ഞമ്മ തുടർന്നു.
"കഴിഞ്ഞ തവണ ഇവിടെ വന്നില്ലേ, അന്നെന്റെ കുറെ സ്വർണം ഒക്കെ സെറ്റിൽ ചെയ്യാൻ അതൊക്കെ വിറ്റു...അന്നൊക്കെ വിഷമം ഉണ്ടേലും ഞാൻ അറിയാതെപെട്ടതാവും എന്ന് കരുതിയാണ് സമാധാനിച്ചത്. ഞാൻ എല്ലാം അറിഞ്ഞു എന്ന് മനസിലായപ്പോൾ വിളിച് എല്ലാം ഏറ്റു പറഞ്ഞു..അന്ന് തകർന്നു പോയതാ മോനെ ഞാൻ"
കുഞ്ഞമ്മ വീണ്ടും കുറച്ച് നേരം മൗനമായി.. ആ കണ്ണിൽ നിന്ന് കണ്ണീർ വീഴാൻ തുടങ്ങി.. എനിക്കും എന്ത് പറയണം എന്ന് അറീല്ലയിരുന്നു.. കണ്ണ് തുടച്ചുകൊണ്ട് "എന്റെ കുട്ടിക്ക് ഇതൊന്നും അറിയില്ല.. 5മാസം മുന്നെയാണ് ശിക്ഷ തുടങ്ങിയത്..അന്ന് തൊട്ട് എന്താ അച്ഛൻ വിളിക്കാതെ എന്ന ചോദ്യത്തിന് ഒരുപിടി കള്ളം പറയുവാ ഞാൻ.. അവളോട് ഞാൻ എന്താടാ പറയുക.." വീണ്ടും ഏങ്ങലടിച്ചു കുഞ്ഞമ്മ കരഞ്ഞു...
എനിക്ക് അത് കണ്ട് നിക്കാൻ പറ്റാത്ത കാഴ്ച തന്നെയായിരുന്നു.. സമാധാനിപ്പിക്കാൻ എനിക്ക് അറിയില്ല.. അറിയുമെങ്കിലും ഇവിടെ അത് പ്രാക്ടിക്കൽ ആണോ എന്നുമറിയില്ല.. എന്നാലും ഞാൻ അടുത്ത് ചെന്ന് കുഞ്ഞമ്മയെ കെട്ടിപിടിച്ചു" കരയല്ലേ കുഞ്ഞമ്മേ.. ഞാനും കരയും..പ്ലീസ്.."കുറെ നേരം അങ്ങനെ നിന്നപ്പോൾ പതുകെ കുഞ്ഞമ്മ കരച്ചിൽ നിർത്തി.. ഞൻ വെള്ളമെടുത്തു കൊടുത്തു.. എന്നിട്ട് ചോദിച്ചു "എന്റെ അച്ഛനും അറിയില്ലേ??"
"എനിക്കും ശ്രീയേട്ടനും മാത്രേ അറിയുള്ളു മോനെ..എന്റെ വിധിയാണ് " ഇടയ്ക്കിടെ കുഞ്ഞമ്മ കരയുക തന്നെയാണ്..
"ഇനി ഇതേപ്പറ്റി ഇവിടെ സംസാരിക്കേണ്ട..ഒരു പറ്റിപ്പ്കാരനെ ഓർത്തു വിഷമിക്കേം ചെയ്യരുത്" എവിടുന്നാ ഇത് പറയാനുള്ള ധൈര്യം അന്ന് എങ്ങനെ വന്നു എന്നറിയില്ല.. പക്ഷെ ഞാൻ ജീവിതത്തിൽ ബോൾഡ് ആയി
💬 Comments
View all comments