Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]
ആയി.. പഴയപോലെ സന്തോഷമുള്ള വിശേഷം ഒക്കെ പറഞ്ഞു തുടങ്ങി..
അങ്ങനെ വൈകുന്നേരം കുഞ്ഞമ്മ ഡിസ്ചാർജ് പേപ്പർ ഒക്കെ വാങ്ങി വന്നു..സ്‌ട്രെച്ചറിൽ കൊണ്ട് വന്നു കാറിന്റെ ബാക്ക് ഭാഗത്തു ഞാൻ കേറി കിടന്നു. ഫ്ലാറ്റ് എത്തിയപ്പോൾ അങ്കിളിന്റെ സഹായത്തോടെ റൂമിലെ ബെഡിൽ ഞാൻ എത്തി..ആ ബെഡിൽ കിടന്നപ്പോൾ തന്നെ നല്ല ആശ്വാസം ഉണ്ടായിരുന്നു..
നിർമല ആന്റി വന്ന് കുറെ ചിരിപ്പിച്ചു.. "ദാ പിന്നെ കുറച്ചൊന്നു ഭേദായികഴിഞ്ഞാൽ ഞാൻ അതുണ്ടാക്കാം ഇതുണ്ടാക്കാം എന്റെ കൈകൊണ്ട് ഉണ്ടാക്കുന്നതായി സ്വന്തമായി അലക്കുന്നതാണ് ഇഷ്ടം എന്നൊക്കെ പറഞ്ഞു ഈ റൂമിന്റെ വെളിയിൽ എങ്ങാനം ഇറങ്ങിയാലുണ്ടല്ലോ ആ മറ്റേക്കാൽ ഞാൻ തല്ലിയൊടിക്കും.
പറഞ്ഞേക്കാം..അല്ലേടി അനിതെ.. അവളെ പറ്റിക്കണ പോലെ എന്നെ പറ്റിക്കാം എന്നു നോക്കണ്ട " ആ സ്വരം സ്നേഹത്തിൽ കലർത്തിയുള്ള ഭീക്ഷണി ആണെന്ന് കുഞ്ഞമ്മയുടെ മുഖഭാവത്തിൽ നിന്ന് എനിക്ക് മനസിലായി..
"അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ ഞാൻ നിന്നെ അറിയിച്ചേക്കാം"കുഞ്ഞമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു..
"അയ്യോ ഞാൻ എങ്ങും പോണില്ല.. എന്റെ രണ്ട് രക്ഷകർത്താക്കളും എന്നെ ഒന്നു വെറുതെ വിട്" ഞാൻ പറഞ്ഞു..
കുഞ്ഞമ്മ ഹോസ്പിറ്റലിലെ ഡ്രസ്സ് ഒക്കെ വാഷ് ചെയ്യാനും ഭക്ഷണം ഉണ്ടാക്കാനുമൊക്കെ പോയി..എനിക്കാണേൽ നല്ല ബോറായി തുടങ്ങി..പുസ്തകം വായിക്കാന്നു വെച്ചാൽ ഒരു കൈ കൊണ്ട് കുറച്ച് നേരം ബുക്ക് പൊക്കി പിടിക്കുമ്പോ തന്നെ ക്ഷീണിക്കും..
വൈകുന്നേരം എനിക്ക് മൂത്രമൊഴിക്കാൻ മുട്ടിയപ്പോൾ അടുത്തിരുന്ന ക്ലച്ചസ് ഇടാതെ കക്ഷത്തിൽ വെച്ച് ഞാൻ എണീക്കാൻ ശ്രമിച്ചു.. നടു അപ്പോൾ നല്ല വേദനിച്ചിരുന്നു.. പക്ഷെ വലത്തെക്കാല് കുത്തിയപ്പോൾ തന്നെ ക്ലച്ചസ് തെന്നി... ഞാൻ താഴെ വീണു..ശബ്ദം കേട്ട് കുഞ്ഞമ്മ ഓടി
💬 Comments
View all comments