Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]
എന്നോട് " കുഞ്ഞമ്മ പറഞ്ഞാൽ കേൾക്കില്ലേ. പോയി കുളി കണ്ണാ"
അത് ശെരിയാ കുഞ്ഞമ്മയോട് അനുസരണക്കേട് കാണിക്കാൻ ഇപ്പോൾ എനിക്ക് പറ്റില്ല..അത്രക്കും ഇഷ്ടമാണ്..അതിനാൽ ആ ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടാരുന്നു.. ഞാൻ തലയാട്ടി കുളിക്കാൻ പോയി..മനസിൽ എന്തായിരിക്കും എന്ന് ഇങ്ങനെ ആലോചിച്ചു കൊണ്ടേ ഇരുന്നു..ഷവറിൽ നിന്ന് വെള്ളം തലയിൽ വീഴുമ്പോഴും ആലോചന ഇതാരുന്നു.. അപ്പോഴാണ് ഓർത്തത് ഇന്ന് എന്റെ പിറന്നാൾ ദിവസമാണല്ലോ?? ഇനി അതിന്റെ ആവുമോ..ഏയ് കുഞ്ഞമ്മക്ക് അതിനു എന്റെ പിറന്നാൾ എന്നാണെന്നു അറിയുമോ..?? അല്ല ഇപ്പോൾ അറിഞ്ഞാൽ തന്നെ അതോർത്തിരിക്കുമോ?? മനസിൽ അങ്ങനെ കുറെ ചോദ്യങ്ങൾ വന്നു...അപ്പോൾ തന്നെ മനസു പറയുന്നുണ്ടാരുന്നു..കുഞ്ഞമ്മയുടെ വെഡിങ് അണിവേഴ്സറിയോ വല്ലോം ആവും അല്ലാതെ ഇതാവില്ല എന്ന്...ആ തോന്നൽ മനസിൽ ഉണ്ടാവാൻ കാരണം തന്നെ ഞാൻ ഇനി അതായിരിക്കും എന്ന പ്രതീക്ഷ ഉണ്ടാക്കി വെക്കേണ്ട എന്ന് കരുതിയിട്ടാവണം.
കുളിച്ചിറങ്ങി മുടി ഒക്കെ ഒന്നൊതുക്കിയിട്ട് ഒരു കൈലിയും ഷർട്ടും ഇട്ട് ഞാൻ ഡോർ തുറന്നു.. ഡോറിനു മുന്നിൽ തന്നെ കയ്യിൽ ഒരു പായസ ഗ്ലാസ്സുമായി കുഞ്ഞമ്മ ഉണ്ട്,കൂടെ നിർമല ആന്റിയും ഹസ്ബന്റും.." ഹാപ്പി ബർത്ഡേയ് കണ്ണാ....... "എല്ലാവരും കൂടെ ചേർന്ന് പാടി.. ഞാൻ ചിരിച്ചു..കുഞ്ഞമ്മ പാല്പായസം എന്റെ കയ്യിൽ തന്നു.."അതെ കണ്ണാ കേക്ക് വാങ്ങാൻ കടയില്ലാത്തോണ്ട് ഇന്നീ പായാസമാണ് ബെർത്ഡേ സ്വീറ്റ്, അല്ലെ നിർമലേ"
എല്ലാരും ചിരിക്കുന്നു "അതെ അതെ.. അടുത്ത വർഷം നമ്മൾ കേക്ക് മുറിച് ആഘോഷിക്കും അല്ലെ കണ്ണാ "നിർമല ആന്റി പറഞ്ഞു.. ഞാൻ തലയാട്ടി..ശെരിക്കും എന്റെ പോയ കിളി തിരിച്ചു വന്നിട്ടില്ലാത്തോണ്ട് ഒരു മന്ദിപ്പാരുന്നു..കരച്ചില് ഞാൻ പിടിച്ചു വെക്കുവാരുന്നു..
💬 Comments
View all comments