Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]
ഇവരുടെ ഒക്കെ മുന്നിൽ വെച്ച് കരഞ്ഞാൽ നാണക്കേട് ആവും എന്ന് കരുതി..
ഒരു ചോറ്റുപാത്രത്തിൽ കുറച്ച് പായസവുമായി കുഞ്ഞമ്മ വന്ന് എന്റെ കയ്യിലേൽപിച്ചിട്ട്" ദാ ബെർത്ഡേക്കാരൻ തന്നെ ആന്റിക്ക് കൊടുക്ക്.."കുറച്ച് നേരം സന്തോഷം പങ്കിട്ടിട്ട് അവർ ഫ്ളാറ്റിലേക് മടങ്ങി..
കുഞ്ഞമ്മ കതകടച്ചു തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ അണപൊട്ടി ഒഴുകുന്നപോലെ കരയുവാ..
കുഞ്ഞമ്മ ഓടി അടുത്ത് വന്നിട്ട് "എന്റെ കുട്ടിക്ക് എന്താടാ പറ്റിയെ.. മോനെ.."
എന്റെ മുഖം പിടിച്ചു ഉയർത്തീട്ട് ചോയിച്ചു.. കണ്ണീരും കുഞ്ഞമ്മ തുടക്കുന്നുണ്ട്..
അമ്മ പോയെനു ശേഷം ഞാൻ ബെർത്ഡേ ആഘോഷിച്ചിട്ടില്ല എന്ന് മാത്രമല്ല ഓർക്കാൻ മാത്രമുള്ള സ്പെഷ്യൽ ഡേ ആയി ഞാൻ കണക്കാക്കിയിട്ടുമില്ല.. അച്ഛൻ സ്വീറ്റുമായി രണ്ട് മൂന്ന് തവണ ആഘോഷിക്കാൻ പറഞ്ഞപ്പോഴും ഞാൻ No ആയിരുന്നു പറഞ്ഞത്.. പക്ഷെ ഇത് ഒട്ടും പ്രതീക്ഷിക്കാത്തൊണ്ട് തന്നെ കരയാതിരിക്കാൻ സാധിച്ചില്ല...
"ഒന്നുമില്ല കുഞ്ഞമ്മേ..എന്റെ ലൈഫിൽ ഈ ദിവസത്തിനു ഇന്നേവരെ ഒരു പ്രത്യേകത ഉള്ളതായി തോന്നി ഇരുന്നില്ല.. ഇങ്ങനെ ആരും ഞെട്ടിച്ചിട്ടുമില്ല..ആകെ എന്തോ ഇമോഷണലി ബ്രേക്ക് ആയി കുഞ്ഞമ്മേ സോറി " പറയുമ്പോഴും കണ്ണിൽ നിന്നുള്ള പ്രവാഹം നിലച്ചിട്ടില്ലായിരുന്നു...
"എന്റെ ബെർത്ഡേ കൊച്ചു കരഞ്ഞാൽ കുഞ്ഞമ്മ പിണങ്ങും ട്ടോ.. ഞങ്ങൾ ഈ ദിവസം മറക്കില്ല..എല്ലാവർഷവും വാട്സാപ്പിലേ ഗ്രൂപ്പിൽ ആശംസകളും നിറയുമാരുന്നു..കണ്ണന് താത്‌പര്യമില്ലാത്തോണ്ട് അറിഞ്ഞില്ല എന്നെ ഉള്ളു.. ശ്രീയേട്ടൻ രാവിലെ വിളിച്ചിരുന്നു.. എനിക്ക് ഓർമ ഉണ്ട് എന്ന് ഞാൻ പറഞ്ഞു"
അത് കേട്ടപ്പോൾ കണ്ണീർ തുടച്ചെങ്കിലും വീണ്ടും കരച്ചിൽ വരുവാണ് എന്ന് മനസിലാക്കിയ ഞാൻ കണ്ണ് തിരുമ്മി.അപ്പോഴേ കുഞ്ഞമ്മ വന്ന് കെട്ടിപിടിച്ചുകൊണ്ട്" കരച്ചില് നിർത്തു മോനെ..എല്ലാ വർഷത്തെയും പോലല്ല
💬 Comments
View all comments