Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ]
ഇവിടെ സ്ഥിര താമസം വന്നതൊന്നുമല്ല.." ഇടക്ക് ഞാൻ ഒന്ന് നിർത്തി..
"ഞാൻ നാട്ടിൽ ചെല്ലുമ്പോ..ആർക്കേലും പനി വരുമ്പോ..കണ്ണാ കഷായത്തിനുള്ള കൂട്ട് ഒന്ന് പറഞ്ഞു താ എന്ന് പറഞ്ഞ് വിളിക്കണം.. ഞാൻ പറഞ്ഞ് തരുന്നുണ്ട്...ഇനി ഒരു കാര്യം ചെയ്യാം.. കഷായവും വേണ്ട ഒന്നും വേണ്ട..ഞാനൂടെ കൂടാം സംസാരിക്കാൻ"
ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞിട്ട് സോഫയിൽ പോയിരുന്നു..
ഒരു നിമിഷം ആന്റിയും കുഞ്ഞമ്മയും എന്തോ തെറ്റ് ചെയ്തപോലെ മുഖം ചുളിച്ചു നിന്നു..എന്നാലും കുഞ്ഞമ്മ മനസിൽ ഓർത്തു അവനിപ്പോൾ ശെരിക്കും എന്റെ കുടുംബത്തിലായി..അവന്റെ ഈ പറച്ചിൽ തന്നെ അവന് ഫ്രീ ആയി
ധൈര്യത്തോടെ സംസാരിക്കുന്നത് തന്നെ അതിന്റെ തെളിവാണ്..അതിൽ സന്തോഷവും തോന്നി...
പെട്ടെന്നു കുഞ്ഞമ്മയും ആന്റിയും എന്റെ 2 വശങ്ങളിലും വന്ന് കയ്യിലും കവിളിലും ഒക്കെ സോഫ്റ്റ് ആയി പിച്ചിക്കൊണ്ടു.. "മോനെ.. മോനെ.. മോനെ.. സോറി ഡാ.. "ഒരേ സ്വരത്തിൽ പറഞ്ഞു..
"ഞങ്ങൾ പെണ്ണുങ്ങൾ ഇങ്ങനെ ബ്ലാ ബ്ലാ ടൈപ്പ് ആണല്ലോ.. എന്റെ പൊന്ന് എന്നോട് ക്ഷെമിക്കു.. കുഞ്ഞമ്മ അല്ലെ പറയുന്നേ.. ഞങ്ങൾ അടുക്കളയിൽ എത്തി കഴിഞ്ഞു.."എന്നും പറഞ്ഞു ആന്റിടെ കയ്യും പിടിച്ചു അടുക്കളയിലേക്ക് ഓടി.. ആന്റി പോകുന്നതിനിടയിൽ മുഖവും കയ്യും വെച്ചു സോറി എന്ന ആക്ഷനും കാണിച്ചു..
അവർ അങ്ങോട്ട് പോയ ശേഷം ഞാൻ ഒന്ന് ചിരിച് കൊണ്ട് മനസിൽ ..."രണ്ട് പേരുടേം കാര്യം " എന്നിട്ട് എഴുനേറ്റ് അടുക്കളയിലേക്ക് പോയി..
"ആഹാ എല്ലാം എടുത്ത് വെച്ചിട്ടുണ്ടല്ലോ.."കുഞ്ഞമ്മ ഇനി വഴക്ക് പറയല്ലേ എന്ന് മുഖഭാവത്തോടെ..
ഞാൻ മുഖത്ത് ഗൗരവം നിർത്തിക്കൊണ്ട് തന്നെ അങ്ങോട്ട് നിന്നു...
"അതെ ഞങ്ങൾക്ക് ഒരു തെറ്റ് പറ്റി.. ഇങ്ങനെ വീർപ്പിച്ചു പിടിച്ചു നിക്കാതെ, കണ്ണൻ ക്ഷെമിച്ചു എന്ന് പറഞ്ഞിട്ട് ഒന്ന് ചിരിക്ക് അല്ലെ നിമ്മി "
"അതെ കണ്ണാ.. സോറി ഞാനാ അനുവിനെ കൂടെ.. പ്ലീസ് മോനെ"
രണ്ട് പേരുടേം ആ ദയനീയ മുഖ ഭാവം കണ്ടപ്പോൾ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..
"അയ്യോ രണ്ട് തമ്പുരാട്ടികളോടും ക്ഷമിച്ചേ" ഞാൻ ചിരിച്ചു..
"ശെരി തമ്പ്രാ"ആന്റി അങ്ങനെ പറഞ്ഞപ്പോൾ 3പേരും കൂടി ചിരിച്ചു..
ഇനി നമുക്ക് നമ്മുടെ കഷായപരിപാടിയിലേക്ക് കടക്കാം..ചേർക്കണ്ടതെല്ലാം ഞാൻ എടുത്ത് വെച്ചിരുന്നു..രണ്ടുപേരും അതീവ ശ്രദ്ധയോടെ ഞാൻ ചെയ്യുന്ന ഓരോന്നും നോക്കി നിന്നു...
"ഒരു ഗ്ലാസ് വെള്ളം നമ്മൾ എടുക്കുക..അടുപ്പത്തു വെക്കുക..ഒരു 5ഗ്രാം കുരുമുളക്പൊടി ഇടുക അതായത് ഒരു നുള്ള് പൊടി..പിന്നെ അതിലേക്ക് ഒരു ഇച്ചിരി ഇഞ്ചിയും 2വെളുത്തുള്ളിയും കൂടെ ചതച്ചത്
💬 Comments
View all comments