Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
അതുകൊണ്ട് ഉച്ചകഴിഞ്ഞു എല്ലാവരും പ്രെസന്റ് ആയിരിക്കണം.... ഇല്ലാത്തവരുടെ രാവിലെലത്തെ അറ്റന്റൻസ് ഞാൻ കട്ട് ചെയ്യും """"""എന്ന് അവൾ പൂർത്തിയാക്കിയപ്പോൾ..... """""അറ്റന്റൻസ് നിന്റെ അച്ഛന്റെ വകയാണോ.... നിനക്ക് തോന്നിയതുപോലെ ചെയ്യാൻ എന്ന് മനസ്സിൽ പറയാനേ എനിക്ക് ആയുള്ളൂ """"" .... ഉച്ചയ്ക്ക് വീട്ടിലേക്ക് പോകാം എന്നുള്ള എന്റെ ആഗ്രഹവും മൂഞ്ചി.......
അങ്ങനെ അവന്മാരുമായി ക്യാന്റീനിൽ നിന്നും ഊണും കഴിച്ച്.... കോളേജ് ഗ്രൗണ്ടിലെ മറച്ചുവട്ടിൽ ഇരിക്കുമ്പോൾ ആണ് എങ്കിൽ നമുക്ക് ഒന്ന് പുകച്ചാലോ എന്നുള്ള ഇലക്ട്രോണിക്സ് ഇലെ മനുവിന്റെ അഭിപ്രായത്തിൽ ഞാൻ യോജിച്ചത് എന്തായാലും വീട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല അതെങ്കിലും നടക്കട്ടെ എന്ന് ഞൻ തീരുമാനിച്ചു
അങ്ങനെ നൗഫലിന് എന്റെ വണ്ടിയും കൊടുത്തു വാങ്ങിക്കാൻ പറഞ്ഞുവിട്ടിട്ട് ഞങ്ങൾ നാലുപേരും കൂടി സിവിലിലെ ഡിപ്പാർട്മെന്റ് ബാത്‌റൂമിലേക്ക് നടന്നു... ഒര് പ്രശ്നം എന്തെന്നാൽ അക്ഷരയുടെ ക്ലാസിനു മുൻപിലുടെ മാത്രമേ ബാത്‌റൂമിലേക്ക് പോകാൻ കഴിയുകയുള്ളു.... അവര്ക് ഇപ്പോൾ അടുത്താഴ്ച നടക്കുന്ന ക്യാമ്പസ് പ്ലേസ്മെന്റിൽ പങ്കെടുക്കുവാനുള്ള ക്ലാസ്സ് ആണ് നടക്കുന്നത്..... ഞങ്ങൾ അതൊന്നും വക വെക്കാതെ അതിന്റെ മുൻപിലുടെ നടന്നു ബാത്‌റൂമിലേക്ക് കേറി.... ഈ ബാത്രൂം തിരഞ്ഞെടുക്കാൻ ഒര് കാരണം കൂടി ഉണ്ട് കോളേജിലെ എക്സ്ഹൌസ്റ്റ് ഉള്ള ഏക ബാത്രൂം ഇതാണ്.... അൽപ്പ സമയത്തിനുള്ളിൽ നൗഫൽ നാല് ഗോൾഡും ആയി വന്നു.... അവൻ പുക വലിക്കാറില്ല.... ഒരേ വിശേഷം ഒക്കെ പറഞ്ഞു സമയമെടുത്താണ് ഞങ്ങൾ അത് വലിച്ചു തീർത്ത് വെളിയിലേക്ക് ഇറങ്ങിയത്.. ഇനിയും അവളുടെ ക്ലാസ്സിന് വെളിയിലൂടെ വേണം കടക്കാൻ.. അതുകൊണ്ട് അവൾ കാണല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ വേഗം നടന്നു നീങ്ങി എന്നാൽ പെട്ടത്
💬 Comments
View all comments