Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
ഞങ്ങൾ മൂന്ന് ആളെ ഉള്ളു... വരുന്നത് വരുന്നെടുത്തു വെച്ച് കാണാം എന്ന് പറയുന്നത് പോലെ നൗഫൽ എന്റെ നേരെ അടുത്ത രണ്ടവന്മാരെ നോടിയിടയിൽ വീഴുത്തിക്കഴിഞിട്ടിരുന്നു.. പിന്നീട് അങ്ങോട്ട് വൻ ഇടിയായിരുന്നു. ഞാൻ പറഞ്ഞല്ലോ ഞങ്ങള്ക്ക് സ്വന്തം ക്ലാസ്സിൽ നിന്നുള്ളതിനേക്കാൾ കമ്പനി ഉള്ള കൂട്ടുകാർ വേറെ ഡിപ്പാർട്മെന്റ് ഇൽ ഉണ്ടെന്ന് അപ്രതിക്ഷിതമായിട്ടായിരുന്നു അവന്മാർ ഞങ്ങൾക്ക് വേണ്ടി ഇടിക്കാൻ ഉള്ളിലേക്ക് കേറി വന്നത്.
ആ ഇടി കഴിഞ്ഞപ്പോൾ രണ്ട് കൂട്ടർക്കും നല്ല പരിക്ക് ഉണ്ടായിരുന്ന്... പത്തുപേരെ ഒക്കെ ഇടിച്ചിടാൻ ഞാൻ സൂപ്പർ ഹീറോ ഒന്നുമല്ലാത്തതുകൊണ്ട് എനിക്കും ഉണ്ട് അത്യാവിശം പരിക്കുകൾ ഒക്കെ..... എന്റെ കീഴ് ചുണ്ട് ചെറുതായിട്ട് മുറിഞ്ഞിട്ടുണ്ട്
ഉടനെ സാറന്മാർ വന്ന് പിടിച്ചു മാറ്റി എങ്കിലും നൗഫലിന്റെ ദേഷ്യം അങ്ങ് അടങ്ങുന്നുണ്ടായിരുന്നില്ല... അങ്ങനെ ഇടിച്ചവന്മാരെ എല്ലാം പ്രിൻസിപ്പൽ ഇന്റെ റൂമിലേക്കു പോകുന്ന വഴിക്ക് ആണ് ഞാൻ അക്ഷയോട് കാര്യം തിരക്കുന്നത് അതിന് അവൻ എനിക്കൊന്നും അറിയില്ല എന്നുള്ള സ്ഥിരം ഡയലോഗ് അടിച്ചപ്പോളും ഞാൻ ഒന്നും കൂടുതൽ ചോദിച്ചില്ല... അവസാനം പ്രിൻസിപ്പൽ കാര്യം അന്യോഷിച്ചപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് മനസിലായത്.... തേർഡ് ഇയർ കമ്പ്യൂട്ടറിലെ ഒരുത്തന്റെ കാമുകിയോട് അക്ഷയ് സംസാരിച്ചത് ആണ് വിഷയം... ഇത് കേട്ടപ്പോൾ എനിക്ക് അങ്ങ് ചൊറിഞ്ഞു കേറിയെന്നുള്ളതാണ് സത്യം... മൈരനോട് ഞങ്ങൾ പറഞ്ഞിട്ടുള്ളതാണ് പെണ്ണ് വിഷയം മാത്രം ഉണ്ടാക്കല്ലേ എന്ന്... പൊട്ടിയ ചുണ്ടുമായി ഞാൻ അക്ഷയ്നെ നോക്കുമ്പോൾ കാര്യം മനസ്സിലായതുപോലെ അവൻ നൗഫൽ ഇന്റെ പുറകിൽ പതുങ്ങി നിക്കുക ആണ് ചെയ്തത്.... അങ്ങനെ ഇടിക്ക് പ്രധാന കാരണക്കാരായി ഉള്ളവന്മാർ ഒഴിക്കെ ബാക്കി ഉള്ളവന്മാരെ എല്ലാം താക്കീതു കൊടുത്ത് പറഞ്ഞുവിട്ടു.... പ്രിൻസിപ്പൽ ഒരു തീരുമാനം എടുത്തു ഇവന്മാരുടെ വീട്ടിൽ നിന്നും വിളിപ്പിച്ചിട്ട് സസ്‌പെൻഷൻ കൊടുക്കുന്ന ചടങ്ങിലേക്ക് അങ്ങ് കടക്കാം എന്ന്.
ഇനി വീട്ടീന്ന് വിളിക്കണം.....മൈര്....ഇനി ഇപ്പൊ എന്ത് ചെയ്യും.... പുറത്തുന്നു വാടകയ്ക്ക് ആരെങ്കിലും കൊണ്ട് വന്നാലോ... അല്ലേൽ വേണ്ട കുഞ്ഞേച്ചി ഉള്ളതാണ് അവൾ എന്തായാലും തൂക്കും.....അമ്മയുടെ വിചാരത്തിൽ ഇരുന്നതുകൊണ്ട് ആണെന്ന് തോന്നുന്നു ഗേറ്റ് കടന്ന് വരുന്ന ഒരു സ്ത്രീയെ എന്റെ അമ്മയിട്ട് തോന്നിയത്..... അത് തോന്നിയത് അല്ല ശെരിക്കും
💬 Comments
View all comments