Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]
എക്സാം കഴിഞ്ഞു.... ലീവ് ആയി, കൊറച്ച് ദിവസം അമ്മവീട്ടിൽ പോയി നിക്കാൻ പറഞ്ഞപ്പോൾ എനിക്ക് എതിർക്കാൻ തോന്നിയില്ല.... പണ്ടൊക്കെ അവിടേക്കു പോകാൻ വാശി ആയിരുന്നു ഇപ്പോൾ അതിന്റെ ഒന്നും പകുതി പോലും ഇല്ല.... ലീവ് ആയത്കൊണ്ട് അക്ഷരയുമായി ചാറ്റിങ് മാത്രമേ നടക്കാറുള്ളു....രണ്ട് മാസം പോയതേ അറിഞ്ഞില്ല ഞാൻ അങ്ങനെ സെക്കന്റ് ഇയർ ആയിരിക്കുകയാണ് ഗയ്‌സ്...... അക്ഷര ഫൈനൽ ഇയറും.....ഇതാ കഥയിൽ അടുത്ത ട്വിസ്റ്റ്......
""""ഞങ്ങളുടെ നിലവിലത്തെ ക്ലാസ്സ് ട്യൂട്ടർ ട്രാൻസ്ഫർ വന്നുപോയതിനാൽ.... കുഞ്ഞേച്ചി.... സോറി അനാമിക മിസ്സ് ആണ് പുതിയ ക്ലാസ്സ് ടീച്ചർ..... ഇനി ഇവിടുന്ന് അങ്ങോട്ട് ആണ് എന്റെ കഷ്ടകാലം ആരംഭിക്കാൻ പോകുന്നത്...."""""
ഞാൻ ഡെയിലി വരുമ്പോ തന്നെ ആദ്യത്തെ രണ്ട് പീരീഡ് കഴിഞ്ഞിട്ടുണ്ടാകുമായിരിക്കും... അപ്പോ ക്ലാസ്സിലെ മിസ്സ് പറയും ക്ലാസ്സ് ട്യൂട്ടർ റിനെയോ hod യെയോ പോയി കണ്ടിട്ട് കേറിയാമതിയെന്ന്... അങ്ങനെ ഇവരെ കണ്ടിട്ട് കേറുന്നത് ഒരു പതിവായിമാറിയത്കൊണ്ട് hod ക്ക് എന്നെ നല്ല മതിപ്പ് ആണ്.....കുഞ്ഞേച്ചി എന്നും ക്ലാസ്സിൽ വന്ന് പഠിപ്പിക്കുമ്പോളും എന്നെ പോക്കിനിർത്തി ചോദ്യങ്ങൾ ചോദിക്കാൻ മറന്നിരുന്നില്ല... ഉത്തരം ഒന്നും കിട്ടാൻപോകുന്നില്ല എന്ന് എന്നേലും കൃത്യമായിട്ട് അവൾക്ക് അറിയാമെങ്കിൽ കൂടി ഇതും ഒരു പതിവ് ആയി മാറി
ഓണപ്പരിപാടി ഒക്കെ നന്നയിത്തന്നെ ആഘോഷിച്ചു.... പിന്നെ ഓണ ലീവ് ഒക്കെ കഴിഞ്ഞതിന്റെ വിശേഷമൊക്കെ പറഞ്ഞുവരുവായിരുന്നു ഞാനും അക്ഷരയും കൂടി.... അപ്പോൾ ആണ് അക്ഷര എന്നെ വിളിച്ചു ആ കാഴ്ച കാണിക്കുന്നത്....
""'''എടാ.... അക്ഷയ്നേം നൗഫലിനേം അല്ലെ അവന്മാർ പിടിച്ചു വെച്ചേക്കുന്നത് """".... ഞാൻ അങ്ങോട്ടേക്ക് നോക്കിയപ്പോൾ എന്റെ ടെമ്പർ തെറ്റിക്കാൻ പറ്റിയ കാഴ്ചയാണ്
💬 Comments
View all comments