0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]

Author : Kambikathakal Read All Parts 1.1K

അവൾ ഉന്നയിച്ചപ്പോൾ ആണ് ഞാൻ കള്ളം പറഞ്ഞാണല്ലോ ക്ലാസ്സിൽ നിന്ന് ഇറങ്ങിയന്നുള്ള കാര്യം ഓർത്തത്‌....

അതിന് ഞാൻ ഒന്നും പ്രതികരിക്കാൻ പോയില്ല... വെറുതെ എന്തിനാ ഇനി അടുത്ത പ്രശ്നം ഉണ്ടാകുന്നത്... ഞാനൊന്നും മിണ്ടന്നിട്ടാണെന്ന് തോന്നുന്നു.. ഞാൻ കൊറച്ചു ഒതുങ്ങി എന്നവൾ കരുതിയിട്ടുണ്ടാകും.... ഒന്ന് അക്ഷരയെ നോക്കി ചിരിച്ചുകൊണ്ട് അവളും സാലിയ മിസ്സും കൂടി കാന്റീനിലേക്ക് നടന്നു നീങ്ങിയത്. ഇടയ്ക്ക് എന്നെ തിരിഞ്ഞുനോക്കിയപ്പോളും അവളുടെ മുഖത്തു ഒരു പുച്ഛ ചിരി ഉണ്ടായിരുന്നു.ബെൽ അടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് നടക്കുകയാണ് ചെയ്തത്.

കുഞ്ഞേച്ചിയുടെ ഈ സ്വപാവം എനിക്ക് ചെറുതല്ലാത്ത രീതിയിലാണ് അസ്വസ്ഥത ഉണ്ടാക്കിയത് അതുകൊണ്ട് തന്നെ ഞായറാഴ്ച അവളുടെ വീട്ടിലേക്ക്  ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു. വിഷ്ണുവിനോട് എന്തേലും കള്ളം പറയാം... ഇനി എന്നെ അവൾ അവിടെ കണ്ടതുകൊണ്ട് ഇനി ഈ കല്യാണം വേണ്ടെന്ന് വെച്ചാലോ... എന്തിനാ വെറുതെ റിസ്ക്ക്‌ എടുക്കുന്നെ... ഇവൾ എത്രയും പെട്ടന്ന് കല്യാണം കഴിഞ്ഞ് പോകട്ടെ... പുല്ല് ....

ശനിയാഴ്ച വൈകിട്ട് വിഷ്ണു അങ്ങോട്ടേക്ക് ചെല്ലാൻ വിളിച്ചങ്കിലും ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു നാളെ രാവിലെ വരാമെന്ന് അവനെ കൊണ്ട് സമ്മതിപ്പിച്ചു...പിറ്റേന്ന് രാവിലെ അച്ഛനെയും അമ്മയെയും പറഞ്ഞു വിട്ടപ്പോളും പനി പിടിച്ചെന്ന വ്യാജേന ഞാൻ പോയില്ല അത് അവനെ വിളിച്ചു പറയുകയും കൂടി ചെയ്തു... തിരക്കിലായത് കൊണ്ടന്നെന്ന് തോന്നുന്നു അവൻ കൂടുതൽ ഒന്നും അന്യോഷിക്കാതെ ഫോൺ വെക്കുകയാണ് ചെയ്തത്. അവനോട ആദ്യമായിട്ടാണ് മടുപ്പ് പറയുന്നത് അതിന്റെ ഒരു വിഷമം എനിക്ക് ഉണ്ടാകാതെ ഇരുന്നില്ല...നാളെ ആണ് സെമിനാർ എടുക്കാമെന്ന് പറഞ്ഞിരിക്കുന്ന അവസാന സമയം അതുകൊണ്ട് പുറത്തേക്ക് എങ്ങും പോകാതെ അതിനായിട്ട് 

💬 Comments

View all comments