Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]
പക്ഷെ പെട്ടത് ഞാൻ അല്ലെ.... ഇങ്ങനെ പോയാൽ അവളുടെ കയ്യിൽ നിന്ന് ഞാൻ മേടിക്കും... അല്ല പിന്നെ... അതും ആലോചിച്ചുകൊണ്ട് ഇരുന്നപ്പോൾ ആയിരുന്ന അമ്മ വെളിയിലേക്ക് ഇറങ്ങിവന്നത് എന്നിട്ട് അമ്മ...
"""എടാ.... വിഷ്ണു നീ പോയിട്ട് വരുമല്ലോ... ഞാൻ പൈസ എടുത്ത് തരട്ടെ... എന്ന് ചോദിച്ചപ്പോൾ അവൻ തലയാട്ടി കൊണ്ട് മുളുകയാണ് ചെയ്തത്.... എന്തായാലും കടയിലോ മറ്റോ പോകാൻ ആണ്... അതിന് ഇപ്പോൾ എന്തിനാ ഇവനെ പറഞ്ഞു വിടുന്നെ ഞാൻ അല്ലെ സാധാരണ പോകാറുള്ളത്.... ഇനി എനിക്ക് തരാൻ വല്ല വിഷവും വാങ്ങിപ്പിക്കാനോ മറ്റോ ആണോ.... ഏഹ്... അതല്ലായിരുക്കും... എന്തായാലും ഒന്ന് ചോദിച്ചുകളയാൻ തന്നെ തീരുമാനിച്ചു....
""""നീ ഇപ്പോൾ എവിടെ പോണ്... എന്നവനോട് ചോദിച്ചതിന് കടയിൽ എന്നവൻ ഒറ്റയടിക്ക് മറുപടി പറയുകയാണ് ഉണ്ടായത്...
""""കടയിലേക്കോ.... എന്തിന് """"എന്ന് ഞാൻ ചോദിച്ചപ്പോൾ അമ്മയാണ് ഇത്തവണ മറുപടി പറയുവാൻ തുടങ്ങിയത്...
"""""ബിവറേജിൽ ക്യു നിക്കാൻ വയ്യാത്തവർക്ക്... പലചരക്കു കടയിൽ നിന്നും കുപ്പി കൊടുക്കുന്നുണ്ടന്ന് കേട്ട്... അതുകൊണ്ട് എന്റെ മോന് വേണ്ടി അമ്മ സാധനം എടുക്കാൻ പൈസ കൊടുത്തതാ... അതാകുമ്പോൾ ഇവിടെ നിന്ന് കുടിക്കാമല്ലോ """"... എന്ന് കേട്ടപ്പോൾ എനിക്ക് ഒരു സംശയം അങ്ങനെയും കൊടുക്കാൻ തുടങ്ങിയോ എന്ന്... പിന്നീട് വിഷ്ണുവിന്റെ ചിരി കേട്ടപ്പോൾ ആണ് മനസിലായത് എനിക്കിട്ട് അമ്മ ഒന്ന് കൊട്ടിയതാണെന്ന്... ഞാൻ അമ്മയെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ ആണ് അമ്മ അത് പറഞ്ഞത്....
"""""എടാ.... മാമനും വല്യച്ഛന്മാരുമൊക്കെ... വരുന്നുണ്ടെന്ന്... അപ്പോ അവർക്ക് ഭക്ഷണം കൊടുക്കണ്ടേ അതിന് സാധനം വാങ്ങിക്കാൻ ആണ് """"... എന്ന് പറഞ്ഞുകൊണ്ട് അമ്മ ലിസ്റ്റും പൈസയും അവനെ ഏല്പിക്കുകയാണ് ചെയ്തത്....
""""അവരൊക്കെ വരുന്നുണ്ടോ..... എന്തിന്""".... കാര്യങ്ങൾ ഏറെക്കുറെ എനിക്ക് മനസിലായങ്കിലും ഞാൻ അപ്പോഴുള്ള നെട്ടലിൽ അമ്മയോട് ചോദിച്ചു പോയി...
"""""എന്തിനെന്നോ.... നിന്റെ കല്യാണം കഴിഞ്ഞപ്പോൾ അവർക്ക് നിങ്ങളെ ഒന്ന് കാണണം എന്ന് തോന്നിക്കാണും... അതിനിപ്പോ എന്താ """"എന്ന് അമ്മ കൂളായിട്ട് പറഞ്ഞപ്പോൾ ഞാൻ ആകെ തളർന്നുപോകുന്നപോലെ ആണ് തോന്നിയത്... പുല്ല്...
"""""അവർക്ക് അതികം പേർക്കും അവളെ നേരത്തെ അറിയാല്ലോ... പിന്നെന്തിനാ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ""""" എന്നുള്ള എന്റെ
💬 Comments
View all comments