Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]
തന്നെ ചോദിക്കുക ആയിരുന്നു ഞാൻ... അപ്പോളാണ് എന്നെ നെട്ടിച്ചുകൊണ്ട് സാലിയ മിസ്സ് കേറി വന്നത്.... കുഞ്ഞേച്ചി എവിടെ അവളുടെ പീരീഡ് അല്ലെ ഇപ്പോൾ എന്ന് അടുത്തിരുന്നു അക്ഷയോട് ചോദിച്ചപ്പോൾ ആണ് """""അനാമിക മിസ്സിന് തീരെ വയ്യ അതുകൊണ്ട് ഈ രണ്ട് പീരീഡും ഞാൻ ആണ് ക്ലാസ്സ് എടുക്കാൻ പോകുന്നത് "" . എന്ന് സാലിയ മിസ്സ് പറഞ്ഞപ്പോൾ അതിന് കാരണക്കാരൻ ഞാൻ ആണ് എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു...
എന്റെ ഈഗോയ്ക്ക് മേലെ വിഷ്ണുവുമായുള്ള ഫ്രണ്ട്ഷിപ്പ് ആയിരുന്നു എനിക്ക് വലുത്.. അപ്പോളും ഞാൻ കുഞ്ഞേച്ചിയെ കുറിച്ചോ അവളുടെ ഫീലിങ്സിനെ കുറിച്ചോ ചിന്തിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം.
എന്തായാലും ക്ലാസ്സ് കഴിഞ്ഞ് ഞാൻ കുഞ്ഞേച്ചിയെ കണ്ട് ഒരു മാപ്പ് പറയാൻ തന്നെ തീരുമാനിച്ചു. അവൾ ക്ഷമിക്കുമായിരിക്കും.... അങ്ങനെ നാലരയ്ക്ക് ക്ലാസ്സ് കഴിഞ്ഞയുടനെ തന്നെ അവന്മാരോട് ബൈ പറഞ്ഞ് സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടക്കുകയാണ് ചെയ്തത്... എങ്ങനെയെങ്കിലും അവളോട് ഒരു സോറി പറയണം എന്നുള്ള ഒറ്റ ചിന്തയെ എനിക്ക് ഉണ്ടായുള്ളൂ.
സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ എനിക്ക് അവളെ എവിടെയും കാണാൻ സാധിച്ചില്ല... പകരം ഇറങ്ങാൻ തയ്യാറായികൊണ്ടിരുന്ന മറ്റ് അധ്യാപകർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.. ഞാൻ അവളുടെ അടുത്ത ടേബിളിൽ ഇരിക്കാറുള്ള സീമ മിസ്സിനോട് അന്യോഷിക്കാൻ തന്നെ തീരുമാനിച്ചു... """"അനാമിക മിസ്സോ.... മിസ്സ് പോയല്ലോ """"...
""""പോയോ... എപ്പോ """"... ഞാൻ ചോദിച്ചു..
"""""മിസ്സ് ഒരു മൂന്നുമണി ആയപ്പോൾ എന്തോ ആണ് പോയത്.... എന്താണ് അമൽ നേരത്തെ ഉള്ളതിന്റെ ബാക്കി തീർക്കാനാണോ """"... എന്നുള്ള മിസ്സ് ഇന്റെ ചോദ്യത്തിന് മിണ്ടാതെ വെളിയിലേക്ക് ഇറങ്ങുകയാണ്
💬 Comments
View all comments