Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]
പറഞ്ഞപ്പോൾ അവൻ ഹാപ്പിയായി...
അങ്ങനെ അവൻ എന്റെ തോളിൽ കയ്യുമിട്ടുകൊണ്ട് ഞാനുമായി അകത്തേക്ക് കേറി ഓരോരോ പെഗ് വീതം ഓഡർ ചെയ്തടിച്ചു...അടുത്തതിനായി കാത്തിരിക്കുമ്പോൾ ആണ് അവൻ ആ ബോംബ് പൊട്ടിച്ചത്....
""""എടാ.... അളിയാ.. അതെ ഞാൻ വന്നതേ... ഒരു കാര്യം പറയാനായിരുന്നു.."""
""""എന്താടാ.....""""അവന്റെ മറുപടി എന്തായിരുന്നെന്ന് അറിയുവാൻവേണ്ടി ഞാൻ തിരക്കി..അപ്പോഴേക്കും അടുത്ത റൗണ്ടിന് ഉള്ള സാധനം വന്നുകഴിഞ്ഞിരുന്നു.
""""എടാ അതെ.... കുഞ്ഞേച്ചിക്ക് ഒരു കല്യാണ ആലോചനവന്നിട്ടുണ്ട്.... അച്ഛനും അമ്മയുമൊക്കെ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.."""...
""""'എന്നിട്ട് കുഞ്ഞേച്ചിയുടെ അഭിപ്രായം എന്താ"""... ഞാൻ അവനോട് ചോദിച്ചു...
"""''അവൾ എതിരഭിപ്രായം ഒന്നുമിതുവരെ പറഞ്ഞില്ല വരുന്ന ഞായറാഴ്ച.. അവർ വീട്ടിലേക്ക് വരുന്നുണ്ടെന്നാണ് പറഞ്ഞത്...ചിലപ്പോൾ അന്ന് തന്നെ കല്യാണത്തിന്റെ ഡേറ്റ് ഉം തീരുമാനിക്കുമായിരിക്കും..ചിലപ്പോൾ ഈ കൊല്ലം തന്നെ കാണുമായിരിക്കും കല്യാണത്തിന്...നിച്ചയത്തിന്റെ അന്ന് അന്ന് നീയും കുടി വീട്ടിൽ ഉണ്ടാകണം """"... എന്ന് അവൻ പറയുകയാണ് ചെയ്തത്....
""""അത് നി പറയണ്ട കാര്യമുണ്ടോ..... അനുചേച്ചീടെ കല്യാണം പോലെ നമ്മൾ ഇതും പൊളിക്കും.... പോരെ""""" എന്ന് എന്റെ മറുപടി കേട്ടപ്പോൾ അവന്റെ കണ്ണ് ഒന്ന് തിളങ്ങി...
"""""എടാ.... ചെറുക്കൻ ആരാണ് """"...എന്റെ സംശയം ഞാൻ അവനോട് ചോദിച്ചു കൂടെ കയ്യിലിരുന്ന പെഗ് അങ്ങടിക്കുകയും ചെയ്തു.
""""ആളെ നിനക്ക് അറിയാൻ വഴിയുണ്ട്.... അച്ഛന്റെ ഫ്രണ്ട് ഇല്ലേ.... രാജേഷ്... പുള്ളീടെ മോൻ ആണ്... അഭിനവ് എന്നാണ് പേര്""""...
""""നി പുള്ളിക്കാരന്റെ പിക്ക് വല്ലതും ഉണ്ടങ്കിൽ ഒന്ന് കാണിച്ചേ.... എനിക്ക് ഓർമ്മ ശെരിക്കും കിട്ടണില്ല"""... ഞാൻ അവനോട് വ്യക്തമാക്കിയപ്പോൾ അവൻ ഫോൺ എടുത്ത് തിരയാൻ തുടങ്ങി. അല്പസമയത്തിന് ശേഷം അവൻ എനിക്ക്
💬 Comments
View all comments