0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]

Author : Kambikathakal Read All Parts 1.1K

ഈ പറഞ്ഞ അഭിനവിന്റെ ഒരു ഫോട്ടോ കാണിച്ചു തന്നു...അല്പസമയം അതിലേക്ക് സൂക്ഷിച്ചു നോക്കിയതിനു ശേഷം എനിക്ക് ആളെ മനസിലായി....

"""""അഹ്..... ഇവനായിരുന്നോ ഇപ്പോഴാണ് ആളെ മനസിലായത്"""...ഇവൻ എന്റെ ചേട്ടനെലും ഒരു വയസിനു മൂത്തതായിരുന്നു... പണ്ട് ഗോപി അങ്കിളിനെ കാണാൻ ഇവന്റെ അച്ഛനോടൊപ്പം ഇവനും വിഷ്ണുവിന്റെ വീട്ടിലേക്ക് വരുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്... അന്ന് ഇവൻ നല്ല തടിയനായിരുന്നു... ഇപ്പോൾ കാണാൻ നല്ല ലുക്ക്‌ ഒക്കെ ഉണ്ട്...""""ഇവൻ ഇപ്പൊ എന്ത് ചെയ്യുന്നു """"എന്ന് കൂടെ ഞാൻ കൂട്ടിച്ചേർത്തപ്പോൾ വിഷ്ണു അടിച്ച ഗ്ലാസ്‌ വെച്ചുകൊണ്ട് എന്നോട് പറയാൻ തയ്യാറാക്കുക ആയിരുന്നു...

""""ഇവൻ ഇപ്പോൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്....  യു. എസ്സിൽ  ചിലപ്പോൾ കല്യാണം കഴിഞ്ഞു അവളെയും  ചെലപ്പോൾ കൊണ്ട്പോകും അങ്ങോട്ടേക്ക് """.. ഈ പ്രാവിശ്യം കണ്ണ് തിളങ്ങിയത് എന്റേതാണ്..എഞ്ചിനീയർ ആണെന്ന് പറഞ്ഞതില്ലല്ല... മറിച്ച് അവളെയും കൂടി കൊണ്ടുപോകുന്ന കാര്യം ഓർത്തിട്ടാണ്.... അങ്ങനെ കുഞ്ഞേച്ചിയെ പേടിച്ചുള്ള ക്യാമ്പസ്‌ ലൈഫ് ഇനി കുറച്നാൾ കൂടി സഹിച്ചാൽ മതിയല്ലോ എന്ന് ഓർത്തപ്പോൾ ദേഹം മുഴുവൻ കോരിത്തരിച്ചുപോയി.

"""""അത് ഏതായാലും നന്നായി """"... എന്ന് ഞാൻ സന്തോഷം മറച്ചുവെയ്ക്കാതെ അവന്റെ മുഖത്ത് നോക്കി പറയുകയും ചെയ്തു. ശേഷം """"നിന്റെ ഒരു യോഗം... ഒര് ചേച്ചി U.K യിൽ വേറൊരു ചേച്ചി U. S ഇൽ....എങ്ങോട്ടേക്ക് വിസ വേണമെന്ന് നി തീരുമാനിച്ചാമതി""""... എന്നുകൂടി ഞാൻ കൂട്ടിച്ചേർത്തപ്പോൾ... അവന്റെ കണ്ണ് നിറയുന്നതാണ് ഞാൻ കണ്ടത്..അതുപക്ഷെ സന്തോഷം കൊണ്ടുള്ളതാണെന്ന് വിചാരിച്ച എനിക്ക് തെറ്റി...

""""എടാ... നിനക്ക് അറിയാല്ലോ... അനുചേച്ചിയേലും എനിക്ക് ഇഷ്ടം കുഞ്ഞേച്ചിയെ ആണ്... അവൾ കല്യാണം കഴിഞ്ഞ് പോണെന്നു കേട്ടപ്പോൾ

💬 Comments

View all comments