Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]
കാട്ടിയപ്പോൾ ഒരുകാര്യവുമില്ലാതെ എന്റെ കിറി വലിച്ചുനീട്ടി ഞാൻ ഒന്നുചിരിച്ചു ... അവളുടെ ഒപ്പം ഒരു ഫോട്ടോയും എടുത്ത് ഞാനും ഇറങ്ങി. കുഞ്ഞേച്ചിയും ആയുള്ള പ്രേശ്നങ്ങൾ തീർന്നപ്പോൾ എനിക്ക് പകുതി ആശ്വാസം ആയി...അങ്ങനെ അക്ഷരയെയും ഗ്രൂപ്പിനെയും ഫുഡ് കഴിക്കുവാൻ പറഞ്ഞുവിട്ടിട്ട് ഞാൻ എന്റെ ഡ്യൂട്ടിലേക്ക് തിരിഞ്ഞു...ക്ലാസ്സിലുള്ളവരും വന്നു എന്നിട്ടും എന്റെ ഗ്യാങ്ങിന്റെ ഒരു വിവരവും ഇല്ല... ക്ലാസ്സിൽ വരുന്ന കാര്യമായാലും വേറെ എന്തേലും കാര്യത്തിനായാലും ഇവന്മാരൊക്കെ ഇങ്ങനെ ആണെന്ന് എനിക്ക് ഇപ്പോളാണ് മനസിലായത്...പരിചയം ഉള്ളതും ഇല്ലാത്തതുമായ കൊറേ നമ്പറിൽ നിന്നും കോൾ വരുന്നുണ്ട് അറ്റൻഡ് ചെയ്തപ്പോൾ ഒട്ടുമിക്കവരുടെയും ആവിശ്യം നമ്മുടെ സാക്ഷാൽ മദ്യം തന്നെ ആണ്... അവർക്ക് വേണ്ടുന്നത് തരപ്പെടുത്തികൊടുത്തു ഒന്ന് മൂരി നിവർത്തിയപ്പോൾ ദേ വരുന്നു നമ്മുടെ അണ്ണന്മാർ വരവ് കണ്ടിട്ട് നൗഫൽ ഒഴികെ എല്ലാം നല്ല മൂഡിലാണ്... വരുന്നവഴി ഏതോ ബാറിൽ കേറി ചാമ്പിയിട്ടുണ്ട്. അവന്മാരെയും കൊണ്ട് കുഞ്ഞേച്ചിട്ട് മുൻപിൽ പോകാൻ പറ്റാത്ത സിറ്റുവേഷൻ ആയതുകൊണ്ട് അത് ചെയ്തില്ല... താമസിച്ചതിനു രണ്ട് തെറിയും പറഞ്ഞ് അവന്മാരെ ഫുഡ് കഴിപ്പിക്കാൻ കൊണ്ടുപോയി... കഴിച്ച് കഴിഞ്ഞ് എല്ലാർക്കും ആയിട്ട് ഒരു ഫുള്ളും കൂടെ കൊടുത്തു അത് അടിച്ചതിനുശേഷം എന്നോട് യാത്ര പറഞ്ഞ് അവന്മാരും പോയി ... വന്നവരെല്ലാവരും പോകാൻ തുടങ്ങിയിട്ടുണ്ട് എന്നെ കുടിക്കരുത് എന്ന് ഉപദേശിച്ചുകൊണ്ട് എന്റെ അച്ഛനും അമ്മയും പോയിരുന്നു അത് അപ്പൊത്തന്നെ ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളഞ്ഞു...ആൾക്കാർ നല്ലോണം കുറഞ്ഞു ഇനി ഉള്ളത് അവരുടെ റിലേറ്റീവ്സും പിന്നെ ഞങ്ങളുടെ ഫ്രണ്ട്സും ആണ്... ഞങ്ങളോട് ചെന്നിരുന്നു കഴിക്ക് എന്ന് വിഷ്ണുവിന്റെ അമ്മ അംബിക ആന്റി
💬 Comments
View all comments