Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 4 [Itachi]
ഉറങ്ങിയതെന്ന് അറിയില്ല... ഉറങ്ങിയതെന്നല്ല കുടിച്ചു കുടിച്ചു ബോധം പോയതാണെന്ന് പറയുന്നതാവും ശെരി...എഴുനേൽക്കാൻ നോക്കിയിട്ട് പറ്റണ്ടേ... കൂടി പോയാൽ ഞാൻ ഒരുമണിക്കൂർ ഉറങ്ങി കാണും ഒറക്കം ശെരിയാകാത്തത് കൊണ്ടാണെന്നു തോന്നുന്നു ശരീരം ആകെ മൊത്തത്തിൽ ഒരു തളർച്ച എങ്ങനെയോ കൈകുത്തി എണിറ്റു... കണ്ണൊന്നും നേരെചൊവ്വേ കാണുന്നില്ല... നോക്കുന്നതൊക്കെ എട്ടായിട്ടാണ് കാണുന്നത്... മൈര് ഇന്നലെ വല്ല കണ്ണ് പോകാനുള്ള സാധനം ആണോ അടിച്ചത്... ഉറങ്ങി കിടന്നവന്മാരെയും കുത്തിപ്പൊക്കി... എന്നിട്ടും ഒരുത്തൻ മാത്രം ഇതൊന്നും വകവെക്കാതെ കിടന്നപ്പോൾ എനിക്ക് ചൊറിഞ്ഞുകേറി... വേറാരും അല്ല ജിജോ തന്നെ... """"നിന്നോട് ഇനി പ്രേത്യേകം പറയണോ... മൈരേ """.... എന്ന് പറഞ്ഞുകൊണ്ട് ചന്തി നോക്കി തൊഴിക്കണ്ട താമസം അവൻ ചാടി എണിറ്റു... അല്ല പിന്നെ നമ്മളോടാ കളി...രാവിലെ തന്നെ നെട്ടോട്ടം ഓടികൊണ്ടിരുന്ന വിഷ്ണുവിനോട് റെഡി ആയിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട് ഞാനും ജിജോയും അവിടുന്ന് ഇറങ്ങി ശേഷം അവനെ അവന്റെ വീട്ടിൽ ആക്കി നേരെ ഞാൻ എന്റെ വീട് പിടിച്ചു...
അമ്മയും അച്ഛനും ഒക്കെ കല്യാണത്തിന് പോകാൻ റെഡി ആയി ഇറങ്ങാൻ നേരമാണ് ഞാൻ ചെന്ന് കേറിയത്... ഒരു പത്ത് മിനിറ്റ് കിടന്നാൽ കൊള്ളാമെന്നുണ്ട് എന്നാലും നേരെ പല്ലുതേപ്പും കുളിയും അങ്ങ് പാസാക്കി... ഞാൻ ഒരു ബ്ലൂ കുർത്തയും മുണ്ടും ധരിച്ചുകൊണ്ട് കണ്ണാടിയിൽ നോക്കി... കൊള്ളാം.... എന്തൊക്കുറവ് ഉണ്ട് എന്നതോന്നലിന്റെ പിറകെ...അലമാരിയിൽ നിന്നും ഒരു സൺഗ്ലാസും എടുത്തുവെച്ചു...ഹമ്മ്... ഇനി തീ പാറും... അല്ല പിന്നെ...
താഴേക്ക് ഇറങ്ങിചെന്നപ്പോൾ അവർ പോയിട്ടുണ്ട്...സമയം ഇല്ലാത്തകൊണ്ട് തത്കാലം കഴിക്കണ്ടാന്ന് വെച്ചു..
വീടും പൂട്ടി പോകുന്നവഴിയിൽ ജിജോനെയും പിക്ക് ചെയ്ത് ഞാൻ
💬 Comments
View all comments