Chapter Title : കുഞ്ഞൂട്ടൻ 2 [Indrajith]
അവരുടെ പറമ്പിൽ കുളമുണ്ട്, അതിൽ കുളിക്കുന്നുണ്ടോ? അല്ലേൽ കിണറ്റിൽ നിന്നു വെള്ളം കോരി?
പദ്മനാഭൻ വൈദ്യർ കുഞ്ഞൂട്ടനെ വിശദമായിത്തന്നെ പരിശോധിച്ചു, വിശദമായി അവന്റെ ചരിത്രം ചോദിച്ചറിഞ്ഞു.....
"നമുക്കൊരു ശ്രമം നടത്തി നോക്കാം, ഞാനിപ്പോ അത്രമാത്രം പറയാനേ തയ്യാറുള്ളൂ...പിന്നെ ഒരു പ്രധാന കാര്യം...."
രാധ വൈദ്യരെ നോക്കി.
"പാതിക്ക് വെച്ചു നിർത്തരുത്, അതെനിക്ക് ഉറപ്പു തരണം..."
ഇല്ല!! രാധ ദൃഢമായ് പറഞ്ഞു.
വൈദ്യർ ആ ഉണ്ണിയാർച്ചയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അദ്ദേഹം ഒരു കടലാസ്സെടുത്തു എന്തോ എഴുതി..
"നേരത്തെ പറഞ്ഞ പോലെ ഇതും ആ ഡിസ്പെന്സറിയിൽ കൊടുത്തോളൂ, എങ്ങനെ, എന്താന്നൊക്കെ ഞാൻ ഇതിൽ എഴുതിയിട്ടുണ്ട്..അവിടെ രവി എന്നൊരാളെ ഇത് കാണിക്കൂ."
പിന്നെ ചന്ദ്രനോടായി പറഞ്ഞു,
"ഇപ്പൊ ഇങ്ങനെ പോട്ടെ, ഉഴിച്ചിലും കാര്യങ്ങളുമൊക്കെ നമുക്ക് പിന്നീടാലോചിക്കാം, തന്ന മരുന്ന് നേരത്തിനു കഴിക്കണം, എണ്ണയും തൈലവും കുളിക്കുന്നതിനു അര മണിക്കൂർ മുന്നേയെങ്കിലുമ് പുരട്ടുക."
ഡിസ്‌പെൻസറി എന്നാണ് വൈദ്യർ പറഞ്ഞതെങ്കിലും, ഒരു ആശുപത്രി പോലെ ഉണ്ടായിരുന്നു ആ കെട്ടിടം, ഏതോ പഴയ മന വാങ്ങി മോഡിഫൈ ചെയ്തിരിക്കയാണ്.
വൈദ്യരുടെ വീട്ടിൽ നിന്നു കുറച്ചു ദൂരമുണ്ട് അവിടേക്കു, ഓട്ടോ കിട്ടാൻ ബുദ്ധിമുട്ടി.
"രവി സാർ?" ആരോ രവി ഇരിക്കുന്ന നേരെ കൈചൂണ്ടി.
"താങ്ക് യു"
ഒരു പത്തറുപതു വയസ്സ് തോന്നിക്കുന്ന മനുഷ്യൻ. അവൾ അയാൾക്ക് കുറിപ്പ് കൈമാറി, അയാൾ അവരെ ഒന്ന് നോക്കി വെയിറ്റ് ചെയ്യാൻ ആംഗ്യം കാണിച്ചു അകത്തു പോയി.
"അവിടെ ഇരുന്നോളൂ, ഡോക്ടർ ഒരാളെ പരിശോധിക്കയാണ്, അതു കഴിഞ്ഞു വിളിക്കും."
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ, ഒരു പെൺകുട്ടി അവരെ വന്നു വിളിച്ചു.
"ഇരിക്കൂ",
അവരിപ്പോൾ ഒരു ഡോക്ടറുടെ മുന്നിലാണ്.
ഡോക്ടർ ആ കുറിപ്പു തിരിച്ചും മറിച്ചും നോക്കി, പിന്നെ കണ്ണട ഊരിക്കൊണ്ട് പറഞ്ഞു, ദാ സൈഡിൽ ഉള്ള മുറിയിൽ പോയിക്കോളൂ, എന്നിട്ട് വീണ്ടും തന്റെ ഫോണേൽ ശ്രദ്ധയൂന്നി...
"താങ്ക്യൂ ഡോക്ടർ".
ആ മുറിക്കു മുന്നിലുള്ള സീറ്റ്കളിൽ കുറച്ചാളുകൾ ഇരിക്കുന്നുണ്ട്.
"രാധ", അവളുടെ പേര് വിളിച്ചു.
"അച്ഛൻ ഇവിടെ ഇരുന്നോളൂ," രാധ കുഞ്ഞൂട്ടനേം കൂട്ടി അകത്തു കയറി.
കഥകളിലെ സർപ്പസുന്ദരി പോലൊരു യുവതി അവിടെ
💬 Comments
View all comments