0%

Chapter Title : കുഞ്ഞൂട്ടൻ 2 [Indrajith]

Author : Kambikathakal Read All Parts 238
പറ്റുമോ?" "ഹും, ഞാൻ അമ്മയോട് പറഞ്ഞു നോക്കട്ടെ, അച്ഛൻ പണ്ടവിടെ വൈദ്യരുടെ കയ്യാളായി നിന്നിരുന്നു." വരുന്ന ശനിയാഴ്ച ഉച്ചക്ക് ശേഷം ചെന്നോളാൻ ശകുന്തള പിറ്റേന്ന് പറഞ്ഞു. രാധ ഇക്കാര്യം വീട്ടില് പറഞ്ഞു, ലളിതയും ചന്ദ്രനും മറുത്തൊന്നും പറഞ്ഞില്ല. അച്ഛനെയും വൈദ്യരെ ഒന്ന് കാണിക്കാമെന്നു രാധ കണക്കു കൂട്ടി. //
അവൾ കുഞ്ഞൂട്ടനേം കൂട്ടി അച്ഛന്റെയൊപ്പം വൈദ്യരുടെ അടുത്തേക്ക് പുറപ്പെട്ടു. കുഞ്ഞൂട്ടനെ ഒരുക്കാൻ പെട്ട പാട് ഓർത്തു അവൾ വഴിനീളെ മനസ്സിൽ ചിരിച്ചു. അച്ഛന്റെ പഴയൊരു ജുബ്ബയാണ് ആകെ അവനു പാകമായത്, അവനതു ഷർട്ട്‌ പോലെയേ ഉള്ളൂ, ഒന്ന് ശക്തിയായി തുമ്മിയാൽ അതു കീറിപ്പോകും. അവനെ മുണ്ടുടുപ്പിക്കാൻ പെട്ട പാട് ഓർത്തപ്പോൾ അവൾക്കു നാണം വന്നു..... അവളുടെ ചിന്ത പലവഴിക്ക് നീണ്ടു, കുഞ്ഞുട്ടേട്ടന് തീരെ ദുർഗന്ധമില്ല, താൻ മുൻപും ആലോചിച്ചിട്ടുള്ളതാണ്, തന്റെ മൂക്ക് പൊരുത്തപ്പെട്ടു പോയതാവാൻ വഴിയില്ല, അവിടെ അവരുടെ പറമ്പിൽ കുളമുണ്ട്, അതിൽ കുളിക്കുന്നുണ്ടോ? അല്ലേൽ കിണറ്റിൽ നിന്നു വെള്ളം കോരി? പദ്മനാഭൻ വൈദ്യർ കുഞ്ഞൂട്ടനെ വിശദമായിത്തന്നെ പരിശോധിച്ചു, വിശദമായി അവന്റെ ചരിത്രം ചോദിച്ചറിഞ്ഞു..... "നമുക്കൊരു ശ്രമം നടത്തി നോക്കാം, ഞാനിപ്പോ അത്രമാത്രം പറയാനേ തയ്യാറുള്ളൂ...പിന്നെ ഒരു പ്രധാന കാര്യം...." രാധ വൈദ്യരെ നോക്കി. "പാതിക്ക് വെച്ചു നിർത്തരുത്, അതെനിക്ക് ഉറപ്പു തരണം..." ഇല്ല!! രാധ ദൃഢമായ് പറഞ്ഞു. വൈദ്യർ ആ ഉണ്ണിയാർച്ചയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അദ്ദേഹം ഒരു കടലാസ്സെടുത്തു എന്തോ എഴുതി.. "നേരത്തെ പറഞ്ഞ പോലെ ഇതും ആ ഡിസ്പെന്സറിയിൽ കൊടുത്തോളൂ, എങ്ങനെ, എന്താന്നൊക്കെ ഞാൻ ഇതിൽ എഴുതിയിട്ടുണ്ട്..അവിടെ രവി എന്നൊരാളെ ഇത് കാണിക്കൂ."

💬 Comments

View all comments