കുഞ്ഞൂട്ടൻ [Indrajith]

📝 Ongoing

👁 76.7K views ❤ 162 likes 💬 8 comments

കുഞ്ഞൂട്ടൻ
Kunjoottan | Author : Indrajith

"കുഞ്ഞൂട്ടാ, ഡാ കുഞ്ഞൂട്ടാ",

തന്റെ വീടിന്റെ മുന്നിൽക്കൂടി പോണ ചെറുക്കനെ ശോഭന വിളിച്ചു.

"ഡാ നാളെ ചക്കയിടാൻ വരണം, കേട്ടല്ലോ?"

ചെറുക്കൻ തലയാട്ടി.

ഇങ്ങനൊരു പോത്ത്, പൊട്ടനല്ല, എന്നാൽ വല്ലപ്പോളും ഒരൊറ്റവാക്ക് പറഞ്ഞാലായി.

ഇവനെ ഇങ്ങനെ വിളിക്കുന്നത്‌ അമ്മായിഅമ്മ കേട്ടിരുന്നേൽ തള്ള തന്നെ നിലം തൊടീക്കയില്ലാരുന്നു.

താൻ കല്യാണം കഴിഞ്ഞു വന്നുകയറുന്ന സമയത്തു തമ്പ്രാൻ തമ്പ്രാട്ടി എന്നൊക്കെയാണ് ഈ വീട്ടുകാർ ഇവന്റെ വീട്ടാരെ വിളിച്ചിരുന്നത്.

കാലം പോയ പോക്കേ, എല്ലാം നശിച്ചു നാറാണക്കല്ലു പിടിച്ചു.

ഇപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ തറവാട്ട് വീട്ടിൽ ഇവനും ഇവന്റെ അമ്മയും മാത്രം....

അവർക്കു ബുദ്ധിസ്ഥിരതയില്ല.....സ്വത്തു തട്ടിയെടുക്കാൻ വേണ്ടി, ബന്ധുക്കളാരോ അവരെ മരുന്ന് കൊടുത്തു ഭ്രാന്തിയാക്കിയതാണത്രേ....ഈ ചെറുക്കനും ഇമ്മാതിരി ആയതു അങ്ങനെയാണ്പോലും...

ശെരിയായിരിക്കാം, ആ തറവാട്ടുകാർ അതും അതിലപ്പുറവും ചെയ്യുമെന്നാണ് കുമാരിചേച്ചി പറഞ്ഞിട്ടുള്ളത്....

ആയമ്മയെ താൻ എത്രയോ പ്രാവശ്യം അസൂയയോടെ നോക്കി നിന്നിട്ടുണ്ട്, എന്ത് സുന്ദരിയായിരുന്നു...ഇപ്പൊ കാണാൻ പ്രേതത്തെ പോലെയുണ്ടെന്നാണ് അവരുടെ വീട്ടിൽ പണ്ട് ജോലിക്ക് നിന്നിരുന്ന മാലതി ചേച്ചി പറഞ്ഞത്...തന്നെക്കാൾ ഒരഞ്ചാറു വയസ്സ് മൂപ്പുണ്ടായിരിക്കും വേണേൽ അവർക്കു.

കാരണവന്മാരുടെ പ്രവർത്തികൾക്ക് കാലം കൂലി നൽകു

📚 Chapters

1 published

Related Stories

💬 Comments

View all comments