Chapter Title : കുറ്റബോധം 10 [Ajeesh]
അത് പറയാൻ ആവാതെ അവൻ പിന്തിരിഞ്ഞു... അത് അയാളിൽ വല്ലാത്തൊരു അപകർഷതാബോധം ഉണ്ടാക്കി... അയാൾ രാഹുലിനെ പിടിച്ച് നിർത്തി... "എന്താണെങ്കിലും പറഞ്ഞിട്ട് പോ... എനിക് അത് കേൾക്കണം..." അയാൾ അങ്ങനെ പറഞ്ഞപ്പോൾ അവനിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു... അങ്ങേയറ്റം നിഷ്കളങ്കമായ ഒരു ചിരി... രാഹുൽ ഒരു നിമിഷം അയാളുടെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു... " ഇന്ന് സമാനമായി കിടന്നുറങ്ങണം... നാളെമുതൽ നിങ്ങൾക്ക് അതിന് കഴിഞ്ഞു എന്ന് വരില്ല... " അവൻ പറഞ്ഞ ആ വാക്കുകൾ അയാളിൽ ഉണ്ടാക്കിയ നടുക്കം ചെറുതോന്നും അല്ല എന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു... അതുപോലെ അന്തിച്ചു പോയിരുന്നു അയാൾ... രാഹുൽ ഇറങ്ങി നടന്നു... തന്റെ വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കടന്നതും തന്റെ വണ്ടിയിൽ കയറി ഇരിക്കുന്ന അച്ഛനെയാണ് കണ്ടത്... " നീ എങ്ങോട്ടാടാ ഈ വാതിലും തുറന്നിട്ടിട്ട് പോയത്..." അവൻ ചിരിച്ചുകൊണ്ട് അച്ഛനെ നോക്കി.... " അവന്റെ ആ മുഖം കണ്ട് അയാൾ ഒരു നിമിഷം ചിരിയടക്കാൻ പാട് പെട്ടു... " " നിനക്കിത് എന്താ പറ്റിയത്... " പെട്ടന്ന് ഇങ്ങനെയൊക്കെ തോന്നാൻ..." അയാൾ രാഹുലിന്റെ മുടി തലോടിക്കൊണ്ട് ചോദിച്ചു... "ചുമ്മാ..... അമ്മ കുറെ നാളായില്ലേ പറഞ്ഞു തുടങ്ങിട്ട്... ഇന്ന് ഒരു ഒരു തവണ അനുസരിക്കണം എന്ന് തോന്നി.... " അയാൾക്ക് ചിരി അടക്കാനായില്ല... "നിന്നോട് ഞാനും മുടി വെട്ടാൻ പറയാറുണ്ടല്ലോ... എന്നിട്ടും അമ്മക്ക് വേണ്ടിട്ടാണ് ഈ കടുംകൈ അല്ലെ... " രാഹുൽ തെറ്റുദ്ധരിക്കപ്പെട്ട പോലെ അല്ല എന്ന് പറയാൻ തുടങ്ങി... "നീ ചെല്ല്... പോയി നിന്റെ
💬 Comments
View all comments