0%

Chapter Title : കുറ്റബോധം 10 [Ajeesh]

Author : Ajeesh Read All Parts 550

ഒന്ന് മറിച്ച് ചിന്തിക്കാൻ അവൻ മുതിർന്നില്ല.... അവൻ ആ വീട്ടിലേക്ക് കയറിച്ചെന്നു .... രാഹുൽ വരുന്നത് കണ്ടാപ്പോൾ തന്നെ അയാൾ അങ്ങേയറ്റം ഭയപ്പാടോടെ അവനെ നോക്കി... " മോനെ നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്... ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം..." അയാൾ യാചിച്ചു.... രാഹുൽ ഇറയത്ത് ഇട്ടിരിക്കുന്ന ഒരു കസേരയിൽ ഇരുന്നു... അയാളെത്തന്നെ സാകൂതം നോക്കിയിരുന്നു... ഒന്നും മിണ്ടാതെ... അത് അയാളിൽ കൂടുതൽ ഭയപ്പാട് ഉണ്ടാക്കി... തന്നെ പെട്ടന്ന് അവൻ കേറി അക്രമിക്കുമോ എന്ന ഒരു ചിന്തയും അയാളിൽ ഉടലെടുത്തിരുന്നു... അയാൾ കസേരയിൽ ഇരിക്കുകയായിരുന്ന അവന്റെ കാലിൽ വീണു... " പറ്റിപ്പോയി... ക്ഷമിക്കാടാ.... " രാഹുൽ പതിയെ തന്റെ കാലുകൾ പിൻവലിച്ച്‌ എഴുന്നേറ്റ് നിന്നു... " ആ വീഡിയോ???? അവൻ യാതൊരു വിധത്തിലുള്ള ദേഷ്യമോ വൈരാഗ്യമോ ഇല്ലാത്ത പോലെ തന്നെ ചോദിച്ചു... "അത് ഞാൻ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു...അയാൾ തിടുക്കത്തിൽ അൽപ്പം വിറവലോടെ പറഞ്ഞു.... അവൻ വീണ്ടും അയാളെ നോക്കി നിന്നു. അവന്റെ നോട്ടം എന്തിനാണെന്ന് മനസ്സിലാകിട്ടിട്ടെന്നോണം അയാൾ അകത്ത് കയറി ഒരു മൊബൈൽ എടുത്ത് കൊണ്ടുവന്ന് അവന്‌ കൊടുത്തു... "എല്ലാം ഞാൻ കളഞ്ഞു... സത്യമാണ്... മോൻ വേണേൽ ഈ ഫോണും കൊണ്ട് പൊക്കോ... ദയവ് ചെയ്ത് ശിവനോട് പറഞ്ഞ് ഒരു പ്രശ്നം ഉണ്ടാകരുത്.... " അയാൾ കെഞ്ചിക്കൊണ്ട് പറഞ്ഞു... രാഹുൽ ഫോൺ പരിശോധിച്ച ശേഷം അവിടെ നിന്നും തിരിച്ചു നടന്നു... പെട്ടന്ന് എന്തോ പറയാൻ ഉള്ള വെമ്പലോടെ രാഹുൽ തിരിഞ്ഞു നോക്കി... അയാളുടെ നേരെ വിരൽ ചൂണ്ടി എന്തോ പറയാണെന്നോണം അവൻ നിലയുറപ്പിച്ചു... പക്ഷെ

💬 Comments

View all comments