Chapter Title : കുറ്റബോധം 10 [Ajeesh]
പലപ്പോഴും സ്വയം ആസ്വദിച്ചു സംതൃപ്തി അണഞ്ഞിട്ടുള്ള തന്റെ മുഖം ഇപ്പോൾ വിരൂപമായത് പോലെ അവന് തോന്നി... മുടി വെട്ടി കഴിഞ്ഞപ്പോൾ മറ്റൊരു മുഖം കണ്ടപോലെ അവൻ കണ്ണാടിയിലേക്ക് നോക്കി... അമ്മക്ക് ഇഷ്ടപ്പെടും അവൻ ഉറപ്പിച്ചു... പൈസ കൊടുത്ത് തിരികെ നടക്കവേ അവന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി... നമ്പർ മാത്രമേ ഉള്ളു... അവൻ ഫോൺ എടുത്തു... " ടാ ചെക്കാ... നിന്നെ ഞാൻ വച്ചേക്കില്ലടാ... " വല്ലാത്ത സങ്കടം കലർന്നതും എന്നാൽ അതോടൊപ്പം രോക്ഷം പ്രകടമാകുന്ന സ്വരത്തോടെ ഒരു ശബ്ദം മരുതലക്കൽ നിന്നും വമിച്ചുകൊണ്ടിരുന്നു... " ഞാൻ അവളെ എങ്ങനെ നോക്കി വളർത്തിയതാണെന്നറിയോടാ നായെ..." ഒരു അച്ഛന്റെ പ്രതീക്ഷകൾ എല്ലാം കളഞ്ഞ നീ ഒക്കെ എങ്ങനെ ഗുണം പിടിക്കാനാടാ... നശിച്ചു പോകത്തെ ഉള്ളു... നശിച്ചു പോകത്തെ ഉള്ളു... " രാഹുൽ ഫോൺ കട്ട് ചെയ്തില്ല.... അയാൾക്ക് പറയാനുള്ളത് മുഴുവൻ അവൻ കേട്ടു നിന്നു... അത് താൻ കേൾക്കേണ്ടതാണ് എന്ന് അവന് തോന്നി... എങ്കിലും ആ ശബ്ദം ആരുടേതാണ് എന്ന് മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ല... ശിവേട്ടന്റെ ശബ്ദം അല്ല... ആ ശബ്ദം ഉറച്ചതാണ് ... ഈ ശബ്ദം പലപ്പോഴും പാതറിപ്പോകുന്നുണ്ട്... രേഷ്മയുടെ അച്ഛൻ ആയിരിക്കണം... അവൻ അനുമാനിച്ചു.... നീണ്ട ഭീഷണിക്കും, കൊടും പ്രാക്കുകൾക്കും ഒടുവിൽ ആ സംഭാഷണം അവസാനിച്ചു... രാഹുൽ ഒന്ന് നെടുവീർപ്പിട്ടു... ഇപ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... അവൻ വീട്ടിലേക്ക് നടന്നു... തന്റെ വീട്ടുപടിക്കൽ എത്തിയപ്പോൾ സ്വന്തം വീട്ടിലേക്ക് കയറുന്നതിന് മുൻപ് അവന് ആ അയൽക്കാരനെ ഒന്ന് കാണണം എന്ന് അവന് തോന്നി... പിന്നെ
💬 Comments
View all comments