Chapter Title : കുറ്റബോധം 10 [Ajeesh]
നട്ട് ഇരുന്നു... അസ്തമയ സൂര്യൻ പടഞ്ഞാറ് ഭാഗത്തേക്ക് കൂടുതൽ അടുത്തു തുടങ്ങിയിരുന്നു... രാഹുൽ തന്റെ ഇത്രയും കാലത്തെ ജീവിതം കൊണ്ട് ചെയ്ത എല്ലാ നല്ല കാര്യങ്ങളും ഓർക്കാൻ ശ്രമിച്ചു.... പക്ഷെ എത്ര ആലോചിച്ചിട്ടും അങ്ങനെ ഒന്നും അവന്റെ ചിന്തയിലേക്ക് കടന്നു വന്നില്ല... പകരം കടന്നു വന്നത് തൊട്ടതിനും പിടിച്ചതിനും ഒക്കെ ചീത്ത പറയുന്ന അമ്മയുടെ മുഖമാണ്... "പഠിക്കാൻ പോയ സമയത്ത് നേരെ ചൊവ്വേ അത് ചെയ്യാത്തൊണ്ട് ഒരു നല്ല ജോലി പോലും എന്റെ മോന്റെ കയ്യിൽ ഇല്ല..." അമ്മയുടെ കലി പൂണ്ട വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി.... " നിനക്ക് ഈ വണ്ടി വാങ്ങി തന്നതാ കുഴപ്പം ആയത്..." ഒരു ആയുസ്സ് മുഴുവൻ പണിയെടുത്താ നിനക്ക് ഇതുപോലെ ഒന്ന് വാങ്ങാൻ പറ്റോടാ... " അച്ഛന്റെ ഡയലോഗ്... " ഈ മുടിയിങ്ങനെ നീട്ടി വളർത്തി നടക്കാതെ അതൊന്ന് വെട്ടിക്കൂടെ നിനക്ക് കാട്ടാളന്റെ പോലെ ഉണ്ട്... ഞാൻ പറയുന്നത് എന്തെങ്കിലും നീ അനുസരിക്കുന്നുണ്ടോ??? വീണ്ടും അമ്മയുടെ വാക്കുകൾ... പെട്ടന്നാണ് അവൻ ഒരു ബാർബർ ഷോപ് കണ്ടത്... അവൻ അവിടെ ഇറങ്ങി... ശരിക്കും അടുത്ത സ്റ്റോപ്പിൽ ആയിരുന്നു അവൻ ഇറങ്ങേണ്ടത്.. " എന്താടാ ഇവിടെ ഇറങ്ങിയത്..." ബസ്സിൽ നിന്ന് ഇറങ്ങിയതും അവനെ പരിചയം ഉള്ള ഒരു ചേട്ടൻ ചോദിച്ചു... " ഒന്നും ഇല്ല ചേട്ടാ... ഒന്ന് മുടി വെട്ടാൻ... " രാഹുൽ സലൂൺ ലക്ഷ്യമാക്കി നടന്നു... കടയിൽ ആരും ഇല്ലായിരുന്നു... അവൻ കസേരയിൽ കയറി ഇരുന്നു... " ചേട്ടാ നന്നായി താഴ്ത്തി വെട്ടിക്കോ... " രാഹുൽ മുടി വെട്ടുന്നതിനിടെ കണ്ണാടിയിൽ നോക്കി...
💬 Comments
View all comments