Chapter Title : കുറ്റബോധം 10 [Ajeesh]
പോലീസ് സ്റ്റേഷന്റെ ഗേറ്റിന് മുന്നിൽ നിന്നു... ശിവൻ കൊണ്ടുവന്ന വക്കീൽ രാഹുലിന്റെ അടുത്തേക്ക് വന്നു... "മോനെ നീ വീട്ടിലേക്ക് ചെല്ലാൻ നോക്ക്..... " രാഹുൽ അയാളെ നോക്കി... വളരെ കുലീനത്വം ഉള്ള മുഖം.... " മോൻ പേടിക്കണ്ട... നിന്റെ വീടിന്റെ ആ ഭാഗത്ത് ആരും ഒന്നും അറിഞ്ഞിട്ടില്ല... " "പിന്നെ ആ അയൽക്കാരൻ ആണ്... അയാളെ ഞാൻ ഫോൺ ചെയ്ത് ബ്ലോക്ക് ചെയ്തിട്ടുണ്ട്..." " അയാൾക്കിപ്പോ ഇത്തിരി പേടി കൂടിയിട്ടുണ്ടോ എന്നാ സംശയം... " " ഒന്നും നടന്നിട്ടില്ല എന്ന് വിചാരിച്ച് വീട്ടിൽപോവാൻ നോക്ക്... " രാഹുൽ തന്റെ കണ്ണുകൾ തുടച്ചു... പക്ഷെ അവന്റെ കണ്ണുകൾ പഴയത് പോലെ അല്ലായിരുന്നു... ജീവനറ്റ പോലെ തോന്നിച്ചു അത്... അവയിലെ പ്രകാശം നഷ്ടപ്പെട്ടിരുന്നു.... അവന് ചുറ്റും അന്ധകാരം മാത്രം നിറഞ്ഞു നിൽക്കുന്നത് പോലെ അവന് തോന്നി... രാഹുൽ ഒരു ബസ്സിൽ കയറി ഇരുന്നു... രേഷ്മയുടെ കരയുന്ന മുഖം അവന്റെ മുന്നിൽ തെളിഞ്ഞു... വിശ്വനാഥന്റെ അവളോടുള്ള പെരുമാറ്റം ഓരോ നിമിഷവും അവന്റെ ഉള്ളു പൊള്ളിച്ചു... ഞാനാണ് ഇതിനെല്ലാം കാരണം... അവൻ മനസ്സിൽ പറഞ്ഞു... അവൾ ഒരു മോഹം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ആണ് അവളെ ഇതിലേക്ക് വലിച്ചിട്ടത്... ജീവനെ പോലെ കൊണ്ട് നടന്നവളെ ഒരു പെണ്ണും നേരിടാൻ ആഗ്രഹിക്കാത്ത അവസ്ഥയിൽ ആക്കിയവനും ഞാനാണ്... ഒരു ജീവിതം തന്നെ വെറുത്തു പോകുന്ന തരത്തിലുള്ള വാക്കുകൾ അവൾക്ക് കേൾക്കേണ്ടി വന്നത് ഞാൻ കാരണമാണ്... സംരക്ഷിക്കാൻ പറ്റാത്തവൻ പ്രണയിക്കാൻ നിൽക്കരുതായിരുന്നു... അതും എന്റെ തെറ്റാണ്... രാഹുൽ ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്ക് കണ്ണും
💬 Comments
View all comments