0%

Chapter Title : കുറ്റബോധം 10 [Ajeesh]

Author : Ajeesh Read All Parts 546

പോവാൻ നോക്ക്... " ശിവൻ നിറകണ്ണുകളോടെ അയാളുടെ തോളിൽ കൈ വച്ചു... രാമേട്ടാ ... " നീ ചെല്ലടാ... " ശിവൻ രേഷ്മയുടെ കൈ പിടിച്ച് അവിടെ നിന്നും നടന്ന് നീങ്ങി... പോലീസ് സ്റ്റേഷന്റെ പടി കടക്കുന്നതിന് മുൻപേ രാഹുലിന്റെ മുൻപിൽ അയാൾ നിന്നു... " നിന്നെ ഇനി കണ്ടുപോവരുത്.... ഒരിക്കലും.... " ആഘോരമായ രൗദ്ര ഭാവത്തോടെ ശിവൻ രാഹുലിനെ നോക്കി... കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിൽക്കുന്ന രാഹുലിന്റെ മുഖം അയാളിൽ കൂടുതൽ ക്രോധം ആണ് ജനിപ്പിച്ചത്... ശിവൻ അവന്റെ കഴുത്ത്‌ പിടിച്ച് ഗെറ്ററിന്റെ മതിലിൽ ചാരി നിർത്തി " ശിവട്ടാ വിട് ശിവട്ടാ... രേഷ്മ ആ ബലിഷ്ടമായ കരങ്ങളിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു... പിൻവലിക്കാതായപ്പോൾ അവൾ ആ കയ്യിൽ തല്ലി കൊണ്ട് വീണ്ടും വീണ്ടും കേണു പറഞ്ഞു... " വിട്... അവൻ ഒരു പാവാ... " രാഹുൽ ശ്വാസം വലിക്കാൻ നന്നേ ബുദ്ധിമുട്ട് അനുഭവിച്ച് തുടങ്ങിയിരുന്നു.... ശിവൻ കൈകൾ പിൻവലിച്ചു.... " ഇനി നിന്നെ കണ്ടുപോകാരുത്.... " കൊല്ലും ഞാൻ..." ആ കണ്ണുകളിൽ നിന്നും അയാൾ അതിന് മടിക്കില്ല എന്ന കാര്യം അവന് വ്യക്തമായിരുന്നു.... " ശിവട്ടാ... എന്തൊക്കെയാ ഈ പറയണേ... " അവൾ വീണ്ടും വീണ്ടും കേണു പറഞ്ഞു... ശിവൻ രേഷ്മയെയും വലിച്ചിഴച്ചു നടന്ന് നീങ്ങി.... " അവനെ ഇവിടെ ഒറ്റക്ക് വിടല്ലേ... എനിക്ക് പേടിയാണ്... " നടന്ന് നീങ്ങവെ അവൾ ശിവനോട് പറഞ്ഞു... പക്ഷെ ആ ശബ്ദത്തിന് അയാളെ തടുക്കാൻ ഉള്ള കരുത്തില്ലായിരുന്നു... അവർ ഇരുവരും നടന്നു നീങ്ങി... രാഹുൽ അനക്കമില്ലാതെ ആ

💬 Comments

View all comments