0%

Chapter Title : കുറ്റബോധം 10 [Ajeesh]

Author : Ajeesh Read All Parts 553

അടുക്കളയിലേക്ക് പോയി ചായ ഇടാൻ തുടങ്ങി... "ചെറുക്കന്റെ കോലം ഒക്കെ മാറിയല്ലോടി... " എന്തു പറ്റിയോ ആവോ... ??? അടുക്കളയിലേക്ക് കടന്ന് രാഹുലിന്റെ അച്ഛൻ ചോദിച്ചു.... ചായ തിളപ്പിക്കാൻ വെള്ളം വച്ച ശേഷം സ്റ്റവ് കത്തിച്ചുകൊണ്ട് അവർ മറുപടി പറഞ്ഞു... " അല്ലെങ്കിലും എന്റെ മോൻ ഞാൻ പറഞ്ഞാൽ കേൾക്കും... " "ആഹാ.... നേരത്തെ അവനും പറഞ്ഞു ഇതേ ഡയലോഗ്... ഇതെന്ത് എനിക്ക് ഇതിൽ റോൾ ഒന്നും ഇല്ലേ... ഫുൾ ടൈം അമ്മേം മോനും ആണല്ലോ... " ആ സ്ത്രീക്ക് ചിരി വന്നു... "അല്ലെങ്കിലും അതൊക്കെ സ്നേഹിക്കാൻ അറിയുന്നവർക്ക് പറഞ്ഞിട്ടുള്ളതാ... " അവർ ചായ ഗ്ളാസ്സിലേക്ക് പകർത്തി...ഒരു ചായ തന്റെ ഭർത്താവിന് നീട്ടിയ ശേഷം മകനുള്ള ചായയുമായി അവർ അവന്റെ മുറിയിലേക്ക് നടന്നു... " ഓഹോ.... അമ്മക്കും മോനും ഇപ്പൊ എന്നെ വേണ്ട... " ശരിയാക്കി കൊടുക്കാം... അയാൾ പിറുപിറുത്തു... പെട്ടന്ന് തന്റെ ഭാര്യയുടെ വലിയൊരു ഒച്ച കേട്ട് അയാൾ ഞെട്ടിത്തരിച്ചു... ഒപ്പം ഗ്ലാസ്സ് പൊട്ടി ചിതറുന്ന ശബ്ദവും മുഴങ്ങി കേട്ടു... അയാൾ ഓടിയടുത്തപ്പോൾ നിലത്ത് വീണ് കിടക്കുന്ന തന്റെ ഭാര്യയെയാണ് കണ്ടത്.... അവർ വല്ലാതെ വിറങ്ങലിച്ചു പോയിരുന്നു... "എന്തായിത് നോക്കി നടക്കേണ്ട..." അപ്പോഴും ആ സ്ത്രീ മുകളിലേക്ക് തന്നെ നിശ്ചലമായ കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ട് അയാളും അവിടേക്ക് നോക്കി... അവിടെ രാഹുൽ തൂങ്ങിയാടുന്നുണ്ടായിരുന്നു... അവന്റെ ആരെയും മയക്കുന്ന കണ്ണുകൾ ഇപ്പോൾ പുറത്തേക്ക് തള്ളി വന്നിരിക്കുന്നു... അയാൾ ഭയത്തോടെ പുറകിലേക്ക് വലിഞ്ഞു... അയാൾ തന്റെ മകന്റെ കാലുകൾ പിടിച്ച് പൊന്തിച്ചു പിടിച്ചുകൊണ്ട് കഴുത്തിലെ കേട്ട് അഴിക്കാൻ നോക്കി...

💬 Comments

View all comments