0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 315

വച്ചിരിക്കുന്നത് അവളുടെ കണ്ണിലുടക്കി... അവൾ കോപത്തോടെ ഘോരരൂപിയായി ശിവനെ നോക്കി... ശിവൻ ഒന്നും പറയാനുള്ള ത്രാണിയില്ലായിരുന്നു... ശിവൻ അവളെ പിടിച്ചിരുന്ന കൈ ശക്തിയോടെ വലിച്ചെടുത്ത് അവൾ രാഹുലിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു... " മോളെ..." ശിവൻ പുറകിൽ നിന്നു വിളിച്ചു നോക്കി... അതവൾ കേൾക്കില്ല എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു... എങ്കിലും ഒരു വ്യഥാ ശ്രമം നടത്താൻ ആ നിമിഷം അയാൾ നിര്ബന്ധിതനായിരുന്നു... അയാൾ രേഷ്മയുടെ പുറകെ നടന്നു... അവൾ അതിനോടകം രാഹുലിന്റെ വീട്ടിൽ എത്തിയിരുന്നു... കലങ്ങിയ കണ്ണുകളോടെ ഒരു ജനക്കൂട്ടത്തിന്റെ ഇടയിലൂടെ അവൾ ആ വീടിന്റെ അകത്തളത്തിലേക്ക് നടന്നു നീങ്ങി... അവളുടെ ആ ലക്ക് കേട്ട വരവ് കണ്ടപ്പോൾ ചുറ്റുമുള്ളവർ അവൾക്ക് വഴിയൊരുക്കി കൊടുത്തു... " കൂടെ പഠിച്ച കുട്ടി ആയിരിക്കും " ആ അതെ... നാട്ടുകാരുടെ കുശലങ്ങൾക്കിടയിലൂടെ അവൾ നടന്നു... പെട്ടന്ന് രേഷ്മ ഒന്ന് നിന്നു.... പരിചയം ഉള്ള ഒരു മുഖം തന്റെ ഇടംകണ്ണിൽ പതിഞ്ഞത് അവൾ മനസ്സിലാക്കി... അവളുടെ വീഡിയോ എടുത്ത അയല്പക്കത്തുള്ള ചേട്ടൻ.... രേഷ്മയെ കണ്ടതും അയാൾ നിന്നു പരുങ്ങി... കാലന് മുന്നിൽ നിൽക്കുമ്പോൾ പോലും അയാൾ ഇത്രക്കും വിറക്കാൻ വഴിയില്ല... ഒരു നിമിഷംപോലും അവിടെ നിൽക്കാൻ ഉള്ള ശക്തി അയാൾക്കില്ലായിരുന്നു... അത്രക്ക് ഭയനകമായിരുന്നു ആ രംഗം.... തന്റെ മകന്റെ വിയോഗത്തിൽ മനം നൊന്ത് പ്രപഞ്ചം മൊത്തം നശിപ്പിക്കാൻ ഇറങ്ങിത്തിരിച്ച ആദിശക്തിയുടെ കടുംകാളി രൂപം പോലെ അവൾ നിലകൊണ്ടു... പക്ഷെ അയാളിൽ നിന്ന് അവളുടെ ചിന്ത വേഗം തന്നെ മാറി... രേഷ്മ പെട്ടന്ന് അവൾ അകത്തേക്ക് കയറിപ്പോയി... അയാൾ ഒന്ന് ശ്വാസം വിട്ടു...

💬 Comments

View all comments