0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 312

ആ ദൃഢമായ തോളിൽ ചാഞ്ഞുകിടന്നു... ആ ചൂടുപ്പറ്റി കിടക്കുമ്പോൾ അവൾക്ക് ഒരു ആശ്വാസം തോന്നിയിരുന്നു ... അൽപ സമയത്തിന് ശേഷം വണ്ടി ശക്തൻ സ്റ്റാന്റിൽ നിർത്തി... രാഹുലിനെ ഇറക്കാൻ സ്റ്റേഷനിലേക്ക് പോവുകയാണെന്നുള്ള ധാരണയിലായിരുന്നു അവൾ ഇരുന്നിരുന്നത്... എന്നാൽ ശക്തൻ ബസ്‌സ്റ്റാൻഡിൽ നിന്നും രാഹുലിന്റെ വീടിന്റെ ഭാഗത്തേക്കുള്ള ബസ്സിൽ മാറി കയറിയപ്പോൾ അവൾ ആശ്ചര്യത്തോടെ ശിവേട്ടനെ നോക്കി " അപ്പൊ അവൻ വീട്ടിൽ എത്തി അല്ലെ... എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ശിവട്ടാ... " രേഷ്മ വേവലാതി പൂണ്ടു... ശിവൻ കൂടുതലും തന്നോട് മൗനം പാലിക്കുന്നത് രേഷ്മക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കി... പിന്നെ അവൾ കൂടുതൽ സംസാരിക്കാൻ നിന്നില്ല... ശിവൻ പൂങ്കുന്നം റൂട്ട് ബസ്സ്‌ നോക്കി അതിൽ കയറി കൂടെ രേഷ്മയും... ബസ്‌ ചീറിപ്പാഞ്ഞു... രാഹുലിന്റെ വീട് എത്താറാവും തോറും ശിവനിൽ ചില അസ്വസ്ഥതകൾ എല്ലാം പ്രകടമായി... അത് അവളിൽ ഒരു ഭയം ജനിപ്പിച്ചു... " എന്താ ശിവട്ടാ???" എന്നോട് പറ.... അവൾ തന്റെ സ്വരൂപം പതിയെ വെടിയുന്നത് ശിവൻ മനസ്സിലാക്കി... " ഒന്നും ഇല്ല... മോൾക്ക് കുറച്ചുകൂടി കഴിയുമ്പോ എല്ലാം മനസ്സിലാവും.... " ശിവൻ സീറ്റിന്റെ മുൻപിലുള്ള കമ്പിയിൽ തല ചായ്ച്ചു കിടന്നു... രേഷ്മക്ക് തന്റെ നിയന്ത്രണം വിട്ടു പോകുന്നത് പതിയെ മനസ്സിലായി തുടങ്ങി... നൂലുപൊട്ടിയ പട്ടം പോലെ അവളുടെ മനസ്സിലെ ചിന്തകൾ അങ്ങിങ്ങായി ഓടി നടന്നു... പെട്ടന്ന് ബസ്സ് നിർത്തി ... സ്ഥലം എത്തിയിരുന്നു... രേഷ്മയും ശിവനും പുറത്തേക്ക് ഇറങ്ങി... അവളുടെ മുൻപിലൂടെ ബസ് കടന്നുപോയതും റോഡിന്റെ മറുവശത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഒരു ഫ്ലക്സ്

💬 Comments

View all comments