Chapter Title : കുറ്റബോധം 11 [Ajeesh]
അതും പറഞ്ഞ് ഭാസ്കരനെ നോക്കി... " ങേ... ശിവേട്ടന് ഇതെന്തുപറ്റി... " വല്ലാത്ത ഒരു മാറ്റം... " എന്നെ സന്തോഷിപ്പിക്കാനാണോ ഈ അടവൊക്കേ... ??? അതോ എന്നെ തല്ലിയത് ഓർത്തിട്ടാണോ... ??? ശിവൻ തളർന്ന മട്ടിൽ രേഷ്മയെ നോക്കി... ശിവന്റെ ഭാവവ്യത്യാസങ്ങൾ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ശിവൻ തന്റെ മകളോട് ഇപ്പോൾ തന്നെ എല്ലാം തുറന്ന് പറയുമോ എന്ന് ഭാസ്കരൻ സംശയിച്ചു.... പോകെ പോകെ ഏറ്റവും ദുർബലൻ ആയി മാറുകയായിരുന്നു ശിവൻ... " അവൻ ചുമ്മാ പറയുന്നതാ... നിങ്ങൾ ചെല്ല്... " ഭാസ്കരൻ ഇടയിൽ കയറി പറഞ്ഞു... രേഷ്മ വേഗം മുറ്റത്തേക്ക് ഇറങ്ങി നിന്നു... ശിവൻ തന്റെ മുണ്ട് മടക്കി കുത്തി അവളെയും കൊണ്ട് നടന്നു... അവളോടൊപ്പം നടക്കുന്ന നിമിഷങ്ങളിൽ ഒന്നും ഒരു വാക്കുപോലും അയാൾ മിണ്ടിയില്ല... പൂർണ്ണ മൗനമായിരുന്നു ശിവന്... രേഷ്മ എന്തിക്കെയോ അടുത്ത് നിന്ന് പറയുന്നുണ്ട്... പക്ഷെ അതൊന്നും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല... കുറ്റിയങ്കാവ് വെടിക്കെട്ട് കേട്ട് കഴിഞ്ഞ ഒരു ശരാശരി കാണിയെ പോലെ ശിവൻ നിലകൊണ്ടു... ഒരു മൂളൽ മാത്രമായിരുന്നു അയാൾ ആകെ കേൾക്കുന്നത് ബസ്സിൽ കയറി ഇരുന്നപ്പോൾ രേഷ്മ ശിവനെ തട്ടി വിളിച്ചു... " ശിവട്ടാ... ശിവട്ടാ..... എന്താ പറ്റിയത്... എന്നോട് ദേഷ്യം ആണോ ഇപ്പോഴും??? " ശിവൻ അവളെ നോക്കാനാവാതെ മുഖം തിരിച്ചു " അല്ല മോളെ..." ഇടറുന്ന വാക്കുകളോടെ അയാൾ അറിയാതെ പറഞ്ഞു... " ഞാൻ അവനെക്കുറിച്ചു ശിവേട്ടനോട് പറയണം എന്ന് വിചാരിച്ചതാ... പക്ഷെ... പറ്റിയില്ല... സോറി.... അതും പറഞ്ഞ് അവൾ ശിവന്റെ കൈകൾ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ച്
💬 Comments
View all comments