0%

Chapter Title : കുറ്റബോധം 11 [Ajeesh]

Author : Ajeesh Read All Parts 732

അറിയില്ല ശിവേട്ടൻ നിന്നെ എങ്ങോട്ടോ കൊണ്ടു പോണം എന്ന് പറയുന്നുണ്ടായിരുന്നു... " പോകുന്ന പോക്കിൽ രേണുക പറഞ്ഞു... രേഷ്മ ദ്രുതഗതിയിൽ കട്ടിലിൽ നിന്ന് പുറത്തെക്ക് ചാടിയിറങ്ങി... " സത്യം... രേഷ്മയുടെ കണ്ണിൽ സന്തോഷം ആനന്ദനൃത്തമാടി... ഈ ഒരു സിറ്റുവഷനിൽ രാഹുലിന്റെ അടുത്തേക്ക് തന്നെയായിരിക്കും കൊണ്ടുപോവുക എന്ന് അവൾക്ക് ഉറപ്പായിരുന്നു.. അവൾ പുറകിലൂടെ അമ്മയെ കെട്ടിപ്പിടിച്ചു... " താങ്കയു അമ്മാ....!!!! എല്ലാർക്കും എന്നോട് ദേഷ്യമാണെന്നറിയാം... പക്ഷേ... നിങ്ങൾക്ക് ഒരുക്കലും നിരാശപ്പെടേണ്ടി വരില്ല... ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ആളാണ് രാഹുൽ... " രേണുക വിങ്ങിപ്പൊട്ടി... "'അമ്മ എന്തിനാ കരയുന്നെ... " എന്നെ അവന്റെ അടുത്തേക്ക് തന്നെയല്ലേ കൊണ്ട് പോവുന്നത് ??? " അവൾ പെട്ടെന്ന് ഒരു വ്യാകുലതയോടെ ചോദിച്ചു... രേണുക പെട്ടന്ന് കണ്ണുകൾ തുടച്ച് അവൾക്ക് അഭിമുഖമായി നിന്നു.... " അതെ... പോയി കണ്ടിട്ട്... പറയാനുള്ളതൊക്കെ പറഞ്ഞിട്ട് വാ..." ചെല്ല്... രേഷ്മ അത് കേട്ടതും തന്റെ മുറിയിലേക്ക് കുതിച്ചു... ശിവൻ ഉമ്മറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു... ഒപ്പം ഭാസ്കരനും... ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും രേഷ്മ കുളിച്ചൊരുങ്ങി ഓടിയെത്തി... ജീവിതത്തിൽ ഇത്രയും വേഗത്തിൽ അവൾ ഒരിടത്തേക്കും പോകാൻ ഒരുങ്ങിയിട്ടിലായിരുന്നു... ഉമ്മറത്ത് ഇരിക്കുകയായിരുന്ന ശിവന്റെ പുറകിലൂടെ അവൾ പുറത്ത് ചാഞ്ഞു കിടന്നു... ശിവന്റെ താടിയിൽ പിടിച്ചു വലിച്ചു... " എന്നാ നമുക്ക് പോവാ... " ഇനീം വൈകണ്ട... അവൾ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു... " നിന്നോട് അവന്റെ താടി പിടിച്ച് വലിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ... " ഭാസ്‌കരൻ രേഷ്മയോട് ദേഷ്യപ്പെട്ടു... " ഹേയ്... കുഴപ്പമില്ല... " അവൾക്ക് ഇഷ്ട്ടമുള്ളത് ചെയ്യട്ടേ..." ശിവൻ

💬 Comments

View all comments